Latest News

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ആളുകള്‍ക്ക് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ആളുകള്‍ക്ക് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം
X

ഗസ: ഗസ നഗരത്തില്‍ 'വലിയ ശക്തിയോടെ' തന്നെ പ്രവര്‍ത്തിക്കുമെന്ന് ഇസ്രായേല്‍ സൈന്യം. ഫലസ്തീന്‍ പ്രദേശത്തെ ഏറ്റവും വലിയ നഗര കേന്ദ്രത്തില്‍ മാരകമായ ആക്രമണം ശക്തമാക്കിയതിനാല്‍ താമസക്കാരോട് സ്ഥലം വിടാനാണ് ഉത്തരവ്. യുദ്ധം അവസാനിപ്പിക്കണമെന്ന ആഗോള ആഹ്വാനങ്ങള്‍ അവഗണിച്ചാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കം. വിവിധ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നതനുസരിച്ച്, തെക്കോട്ട് പലായനം ചെയ്യാന്‍ താമസക്കാരോട് ആജ്ഞാപിക്കുന്ന നൂറുകണക്കിന് ലഘുലേഖകളാണ് ഇതിന്റെ ഭാഗമായി വിമാനങ്ങള്‍ വര്‍ഷിച്ചത്.

ഗസയിലെ 30 ബഹുനില കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഇവ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായാണ് ഹമാസ് ഉപയോഗിക്കുന്നുവെന്നാണ് ഇസ്രായേലിന്റെ വാദം.

Next Story

RELATED STORIES

Share it