Latest News

ഐഎസ്എല്‍ ഫുട്‌ബോള്‍:ബ്ലാസ്‌റ്റേഴ്‌സ്-എടികെ മല്‍സരം ടിക്കറ്റു വില്‍പന തുടങ്ങി; കാണികളെത്തുമോയെന്ന ആശങ്കയില്‍ ടീം മാനേജ്‌മെന്റ്

ഏഷ്യാ കപ്പ മല്‍സരത്തെ തുടര്‍ന്ന് ഡിസംബര്‍16 മുതല്‍ നിര്‍ത്തി വച്ചിരുന്ന ഐഎസ്എല്‍ മത്സരങ്ങളുടെ രണ്ടാം പാദ മല്‍രങ്ങള്‍ ജനുവരി 25 ന് കൊച്ചിയിലെ മല്‍സരത്തോടെ പുനരാരംഭിക്കും.

ഐഎസ്എല്‍ ഫുട്‌ബോള്‍:ബ്ലാസ്‌റ്റേഴ്‌സ്-എടികെ മല്‍സരം ടിക്കറ്റു വില്‍പന തുടങ്ങി; കാണികളെത്തുമോയെന്ന ആശങ്കയില്‍ ടീം മാനേജ്‌മെന്റ്
X
കൊച്ചി : ജനുവരി 25 ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ കല്‍ക്കട്ടയും തമ്മിലുള്ള മല്‍സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു.www.insider.in, വഴിയും payat വഴിയും ടിക്കറ്റ് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഏഷ്യാ കപ്പ മല്‍സരത്തെ തുടര്‍ന്ന് ഡിസംബര്‍16 മുതല്‍ നിര്‍ത്തി വച്ചിരുന്ന ഐഎസ്എല്‍ മത്സരങ്ങളുടെ രണ്ടാം പാദ മല്‍രങ്ങള്‍ ജനുവരി 25 ന് കൊച്ചിയിലെ മല്‍സരത്തോടെ പുനരാരംഭിക്കും. ഏഷ്യന്‍ കപ്പിന്റെ യോഗ്യത റൗണ്ടില്‍ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് മത്സരങ്ങളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് മൂന്നിന് എ.ടി.കെയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. 11 മത്സരങ്ങളില്‍നിന്ന് 27 പോയിന്റുമായി ബംഗളൂരു എഫ്.സിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 12 മത്സരങ്ങളില്‍നിന്ന് 24 പോയിന്റുള്ള മുംബൈ രണ്ടാമതും 20 പോയിന്റു വീതമുള്ള എഫ്.സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമുകള്‍ മൂന്നും നാലും സ്ഥാനത്തുമാണ്. അതേസമയം, സീസണിലെ പ്രതീക്ഷകള്‍ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് 12 മല്‍രങ്ങളില്‍നിന്ന് ഒമ്പതു പോയിന്‍ുമായി എട്ടാം സ്ഥാനത്താണ്.

കോച്ച് ഡേവിഡ് ജയിംസിനെ ഒഴിവാക്കിയതിനും പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ മറ്റു ടീമിലേക്കു ചേക്കേറാന്‍ തയാറെടുക്കുന്നതിനും ഇടയിലാണ് 25 ന് ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടുന്നത്. ആദ്യ മത്സരത്തില്‍ പഴയ ടീമംഗങ്ങള്‍ എല്ലാവരും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടായേക്കും. എന്നാല്‍ ഈമാസം 31ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുന്നതോടെ ടീം മൊത്തത്തില്‍ മാറിയേക്കാനാണ് സാധ്യത. ഫെബ്രുവരി 15, ചെന്നൈയിന്‍ എഫ്.സി, മാര്‍ച്ച് ഒന്നിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നിവര്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു ഹോം മത്സരങ്ങള്‍. ജനുവരി 31ന് ഡല്‍ഹി ഡൈനാമോസ്, ഫെബ്രുവരി ആറിന് ബംഗളൂരു എഫ്.സി എന്നിവരെ എവേ മത്സരത്തിലും നേരിടും.തുടര്‍ച്ചയായി മല്‍സരങ്ങള്‍ തോറ്റതോടെ ഹോം ഗ്രൗണ്ടായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മല്‍സരങ്ങളില്‍ കാണികള്‍ തീരെ കുറവായിരുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം ആരാധക പിന്തുണുള്ള ക്ലബ്ബുകളില്‍ മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നാല്‍ ഈ സീസണില്‍ ആദ്യത്തെ ഒരു മല്‍സരത്തില്‍ മ്ാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. പിന്നീടങ്ങോട്ടു നടന്ന 11 മല്‍സരങ്ങളില്‍ ആറെണ്ണം സമനിലയിലും അഞ്ചെണ്ണം തോല്‍വിയിലുമാണ് കലാശിച്ചത്. ഇതോടെ മനം മടുത്ത ആരാധകര്‍ ടീമിനെ കൈവിടന്ന കാഴ്ചയാണ് കണ്ടത്.പ്രതീക്ഷ നശിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള ടീമിന്റെ മല്‍സരത്തില്‍ കാണികള്‍ എത്തുമോയെന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്റ്.

Next Story

RELATED STORIES

Share it