Latest News

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മൂന്നു പോലിസുകാരുടെ വിടുതല്‍ അപേക്ഷ സിബിഐ കോടതി നിരസിച്ചു

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സറ, എന്‍ കെ അമീന്‍ എന്നിവര്‍ക്കെതിരായ നടപടികള്‍ കഴിഞ്ഞ വര്‍ഷം ഇതേ സിബിഐ കോടതി ഉപേക്ഷിച്ചിരുന്നു.

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മൂന്നു പോലിസുകാരുടെ വിടുതല്‍ അപേക്ഷ സിബിഐ കോടതി നിരസിച്ചു
X

അഹമ്മദാബാദ്: ഇസ്രത് ജഹാന്‍ (19), ജാവേദ് ശൈഖ്, പ്രണേഷ് പിള്ള, അംജദാലി അക്ബരളി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചുകൊന്ന കേസില്‍ കോടതി നടപടികളില്‍ നിന്നും വിടുതല്‍ ലഭിക്കുന്നതിന് മൂന്നു പോലിസ് ഉദ്യോസ്ഥര്‍ സമര്‍പ്പിച്ച ഹരജി സിബിഐ കോടതി നിരസിച്ചു. കേസിലെ പ്രതികളായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി എല്‍ സിങ്കാല്‍, റിട്ടയേര്‍ഡ് ഡെപ്യൂട്ടി സൂപ്രണ്ട് തരുണ്‍ ബാരോട്ട്, സബ് ഇന്‍സ്‌പെക്ടര്‍ അനാനു ചൗധരി എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയാണ് ജഡ്ജി വി ആര്‍ റാവല്‍ നിരസിച്ചത്. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് 197 വകുപ്പ് പ്രകാരം സര്‍ക്കാറില്‍ നിന്നും ഇതിനുള്ള അനുമതി സമര്‍പിക്കാന്‍ കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കി.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സറ, എന്‍ കെ അമീന്‍ എന്നിവര്‍ക്കെതിരായ നടപടികള്‍ കഴിഞ്ഞ വര്‍ഷം ഇതേ സിബിഐ കോടതി ഉപേക്ഷിച്ചിരുന്നു. ഇവരെ വിചാരണ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി. 2004 ജൂണ്‍ 15 ന് അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ ഇസ്രത് ജഹാന്‍ (19), ജാവേദ് ശൈഖ്, പ്രണേഷ് പിള്ള, അംജദാലി അക്ബരളി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ കൊലപ്പെടുത്തി എന്നാണ് കേസ്. നാലുപേരും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നവരാണ് എന്നായിരുന്നു പോലിസ് പറഞ്ഞത്. എന്നാല്‍, ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വാദിച്ചു.

Next Story

RELATED STORIES

Share it