Latest News

'ഇതാണോ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രം'; ഇ എന്‍ സുരേഷ് ബാബുവിന് മറുപടിയുമായി ഷാഫി പറമ്പില്‍

ഇതാണോ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രം; ഇ എന്‍ സുരേഷ് ബാബുവിന് മറുപടിയുമായി ഷാഫി പറമ്പില്‍
X

പാലക്കാട്: തനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന് മറുപടിയുമായി ഷാഫി പറമ്പില്‍. ഇതാണോ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമെന്നും മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണോ വ്യക്തിഹത്യയെന്നും ഷാഫി ചോദിച്ചു. വ്യക്തിപരമായി തകര്‍ക്കാനാണ് ശ്രമം. ആദ്യം എന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു. ഇതില്‍ എം എ ബേബിയും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ആരെയെങ്കിലും നന്നായി കണ്ടാല്‍ പിന്നെ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാമെന്നു ഷാഫി പറയുമെന്നും, സ്ത്രീവിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. കോണ്‍ഗ്രസിലുള്ളവരെല്ലാം ഈ വിഷയത്തില്‍ അതിലും വലിയ അധ്യാപകരാണെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

ആരോപണത്തില്‍ നിയമനടപടി ആലോചിക്കുമെന്നും. സര്‍ക്കാര്‍ വീഴ്ച മറയ്ക്കാന്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് സിപിഎം പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് പാര്‍ട്ടി ജില്ല സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ കടന്നാക്രമണം നടത്തിയത്.

Next Story

RELATED STORIES

Share it