Emedia

പൊതുകടം കേരളം യുപിയേക്കാള്‍ മെച്ചപ്പെട്ട സംസ്ഥാനമോ? വസ്തുതയെന്ത്?

പൊതുകടം കേരളം യുപിയേക്കാള്‍ മെച്ചപ്പെട്ട സംസ്ഥാനമോ? വസ്തുതയെന്ത്?
X

കോഴിക്കോട്; കേരളത്തിന്റെ പൊതുകടം മറ്റുള്ള സംസ്ഥാനങ്ങളേക്കാര്‍ മെച്ചപ്പെട്ടതാണെന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യം അന്വേഷിക്കുകയാണ് പി. സുനില്‍ കുമാര്‍.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഈ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന് പറയുന്നത് വളരെ രസമുള്ള ഒരു സംഗതിയാണ്.. പക്ഷേ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണി പാളും..!! താഴെ കൊടുത്ത പട്ടിക പ്രകാരം യു പി ആണ് പൊതു കടത്തില്‍ ഏറ്റവും മുന്നില്‍.. 6.29 ലക്ഷം കോടിയാണ് യുപിയുടെ കടം..!! കേരളമോ, വെറും ഒമ്പതാം സ്ഥാനത്താണ് ആകെ കടം 3.29 ലക്ഷം കോടി മാത്രം..!! ശരിയല്ലേ..?? ശരിയാണ്.. എന്നാല്‍ ശരിയാണോ..?? അത്രക്കങ്ങ് ശരിയല്ല താനും..!!

യുപിയെയോ യോഗിയേയോ ഒന്നും ന്യായീകരിക്കേണ്ട ചുമതല എനിക്കില്ലെങ്കിലും ഇത് ഗണിതപരമായി തെറ്റായ ഒരു കണക്കാണ്...!! വേറൊരു ഉദാഹരണം പറയുമ്പോള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാകും...!

ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളില്‍ 193 രാജ്യങ്ങളുടെ ലിസ്റ്റില്‍ 7 സ്ഥാനത്താണ് ഇന്ത്യ( Gross Domestic Product GDP)

1.അമേരിക്ക

2. ചൈന

3.ജപ്പാന്‍

4.ജര്‍മ്മനി

5.യു.കെ

6.ഫ്രാന്‍സ്

7.ഇന്ത്യ

അങ്ങനെയാണ് അതിന്റെ ക്രമം.. അത് ശരിയാവില്ലല്ലോ, അതൊന്നും ഇവിടെ ഈ നാട്ടില്‍ കാണുന്നില്ലല്ലോ എന്ന് നിങ്ങള്‍ അപ്പോള്‍ പറയും..! അതിനര്‍ത്ഥം ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്നതുകൊണ്ട് ആ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം സൂചിപ്പിക്കുന്നില്ല എന്ന് തന്നെയാണല്ലോ.. അപ്പോള്‍ എന്താണ് ഒരു വഴി..

ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം കിട്ടണമെങ്കില്‍ ഓരോ രാജ്യത്തിന്റെയും വരുമാനം(( GDP) നിര്‍ണയിച്ചശേഷം അതിനെ ആ രാജ്യത്തെ ജനങ്ങളുടെ സംഖ്യ കൊണ്ട് ഹരിച്ചാല്‍ മതി.. അപ്പോള്‍ ഒരാളുടെ സാമ്പത്തികശേഷിയും ആ രാജ്യത്തെ ജീവിതനിലവാരവും കിട്ടും..(( Per capita GDP ) അങ്ങനെ ഒരു സൂചിക ഉണ്ടാക്കിയാല്‍ ആ പട്ടിക ഇങ്ങനെ വരും..

1.ലക്‌സംബര്‍ഗ്

2.സിംഗപ്പൂര്‍

3.അയര്‍ലന്‍ഡ്

4.ഖത്തര്‍

5.സ്വിറ്റ്‌സര്‍ലണ്ട്

6.നോര്‍വേ

7.അമേരിക്ക

ചൈന 77, ഇന്ത്യ 128

ഇപ്പൊ കാര്യം പിടി കിട്ടിയല്ലോ.. ഇതാണ് ഓരോ രാജ്യങ്ങളിലെയും വ്യക്തികളുടെ സാമ്പത്തികശേഷി അടിസ്ഥാനമാക്കിയുള്ള സൂചക..

ഇന്ത്യന്‍ സ്‌റ്റേറ്റുകളുടെ കടം

ഇനി ഇതുപോലെ ഇന്ത്യന്‍ സ്‌റ്റേറ്റുകള്‍ എടുക്കാം എങ്ങനെയാണ് കേരളം പോലൊരു ചെറിയ സംസ്ഥാനത്തെ വെറും കടത്തിന്റെ പേരില്‍ മാത്രം യു.പി പോലെയുള്ള വലിയൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യുക....??? അത് മാങ്ങയും ചക്കയും കൂടി താരതമ്യം ചെയ്യുന്നത് പോലെയിരിക്കും..

അപ്പോള്‍ കുറേ കൂടി നല്ല ഒരു സൂചകം എന്നു പറയുന്നത് ആളോഹരി കടം എടുക്കുക എന്നുള്ളതാണ്... ഉത്തര്‍പ്രദേശിലെ കടം 6.89 ലക്ഷം കോടിയാണ് ജനസംഖ്യ 20 കോടി അപ്പോ ആളോഹരി കടം എന്നത് 32000 രൂപയാണ്.. കേരളത്തിന്റെ കടം 3.29 ലക്ഷം കോടിയാണ് ജനസംഖ്യ 3.59 കോടി മാത്രം.. അപ്പൊ ആളോഹരി കടം എന്നത് 91,000 രൂപ.. പക്ഷേ ഇതു കൊണ്ടു മാത്രം കാര്യമായില്ല..

അധികം വരുമാനം ഉള്ളവന് അധികം കടം എടുക്കുവാനും സ്വാതന്ത്ര്യമുണ്ട്..അപ്പോള്‍ കടം എടുക്കാന്‍ ഉള്ള കഴിവ് എന്നത് വരുമാനവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു..

അങ്ങനെയാണ് കടവും വരുമാനവും തമ്മിലുള്ള ഒരു അനുപാത റേഷ്യോ അനുസരിച്ചുള്ള സൂചിക നിലവില്‍ വന്നത്..(Debt- GSDP ).

കടം വരുമാനത്തിന് 40 ശതമാനത്തില്‍ മുകളില്‍ ഒരു കാരണവശാലും അധികരിച്ചു കൂടാ എന്നാണ് ഈ റേഷ്യോയുടെ ഒരു അടിസ്ഥാനം.. ഈ റേഷ്യോ പ്രകാരം സംസ്ഥാനങ്ങളെ തരം തിരിച്ചാല്‍

1.പഞ്ചാബ് 53.3 %

2.രാജസ്ഥാന്‍ 39.8 %

3. വെസ്റ്റ് ബംഗാള്‍ 38.8 %

4. കേരളം 38.3%

5.ആന്ധ്ര പ്രദേശ് 37.6 %

അങ്ങനെ പോകും.അപ്പോള്‍ ഏതെങ്കിലും ഒരു സൂചിക വെച്ച് സ്റ്റാറ്റിസ്റ്റിക്‌സ് പറയുമ്പോള്‍ വളരെ ശ്രദ്ധിക്കണം. യഥാര്‍ത്ഥത്തില്‍ കേരളം കടത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണ്. യു.പി എന്തായാലും കേരളത്തെക്കാള്‍ താഴെയാണ്..!! അപ്പോ അടുത്ത പ്രാവശ്യം ഇതുപോലെ സ്റ്റാറ്റിസ്റ്റിക്‌സ് തുണ്ടുകള്‍ കിട്ടുമ്പോള്‍ ചുമ്മാ കേറി ഫോര്‍വേഡ് ചെയ്യാന്‍ നില്‍ക്കരുത്. കണക്കോ സാമ്പത്തിക ശാസ്ത്രമോ അറിയുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ എട്ടിന്റെ പണികിട്ടും.

Next Story

RELATED STORIES

Share it