Latest News

'ജയ് ഭീം എന്നാല്‍ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ'ന്ന്: പെരുനെല്ലിമാര്‍ അംബേദ്കര്‍ പറഞ്ഞ 'ബ്രാഹ്മിന്‍ ബോയ്‌സ്തന്നെ

ജയ് ഭീം എന്നാല്‍ പാലാരിവട്ടം പാലത്തിന്റെ ബീം ആണോന്ന്: പെരുനെല്ലിമാര്‍ അംബേദ്കര്‍ പറഞ്ഞ ബ്രാഹ്മിന്‍ ബോയ്‌സ്തന്നെ
X

കെ സുനില്‍കുമാര്‍

തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാര്‍ ജയ് ഭീം എന്ന് പറഞ്ഞപ്പോള്‍ അതിനെ ട്രോളി മഹത്തായ ഒരു മുദ്രാവാക്യത്തെ പരിഹസിച്ച സിപിഎം എംഎല്‍എ മുരളി പെരുനെല്ലി വലിയ വിമര്‍ശനമാണ് നേരിടുന്നത്. നിയമസഭയില്‍ എഴുതിത്തയ്യാറാക്കി വന്ന പ്രസംഗത്തിലാണ് അദ്ദേഹം തികച്ചും ആക്ഷേപാര്‍ഹമായ ഈ പ്രയോഗം നടത്തിയത്. അതേകുറിച്ചാണ് മാധ്യമപ്രവര്‍ത്തകനായ സുനില്‍കുമാര്‍ പറയുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്:

'ജയ് ഭീം എന്നാല്‍ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ' എന്ന് സിപിഎം എംഎല്‍എ മുരളി പെരുനെല്ലി ചോദിച്ചത് അജ്ഞതകൊണ്ട് മാത്രമാണെന്ന് തോന്നുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന രാഷ്ട്രീയ (അ)ജ്ഞാനമാണ് മുരളിയില്‍ നിന്ന് പുറത്തുവന്നത്. അത് സവര്‍ണ ജാതീയതയുടെ അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല.

ഡോ. ബി ആര്‍ അംബേദ്കര്‍ സാമ്രാജ്യത്വ അനുകൂലിയും ജാതിവാദിയുമാണ് എന്ന ആക്ഷേപം 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമേയത്തില്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടും എസ്എ ഡാങ്കേയുമെല്ലാം ഇതേ ആരോപണം ആവര്‍ത്തിച്ചിട്ടുണ്ട്. ഭരണഘടനയെ എന്നപോലെ 'അടവുപരമായി' അംബേദ്കറെ അംഗീകരിക്കുമ്പോഴും ഇന്ത്യന്‍ ഹെഗലായി ഇഎംഎസ് വാഴ്ത്തിയ ശങ്കരനോട് തന്നെയാണ് അവരുടെ പ്രതിപത്തി.

അംബേദ്കര്‍ അവരെ വിശേഷിപ്പിച്ചത് 'ബ്രാഹ്മിന്‍ ബോയ്‌സ് എന്നാണ്. പെരുനെല്ലിമാര്‍ അവരുടെ വിനീതരായ പിന്തുടര്‍ച്ചക്കാരാണ്.

ജയ് ഭീം!

Next Story

RELATED STORIES

Share it