Latest News

റോബ്ലോക്‌സ് ഗെയിം പ്ലാറ്റ്‌ഫോം നിരോധിച്ച് ഇറാഖ്

റോബ്ലോക്‌സ് ഗെയിം പ്ലാറ്റ്‌ഫോം നിരോധിച്ച് ഇറാഖ്
X

ബാഗ്ദാദ്: യുഎസ് കമ്പനിയായ റോബ്ലോക്‌സിന്റെ ഗെയിം പ്ലാറ്റ്‌ഫോം നിരോധിച്ച് ഇറാഖ്. കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ കാരണമാവുമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. ഗെയിമിലെ ഉള്ളടക്കങ്ങള്‍ ഇറാഖി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കുട്ടികളില്‍ സാമൂഹിക വിരുദ്ധ സ്വഭാവം രൂപപ്പെടാന്‍ ഈ പ്ലാറ്റ്‌ഫോം കാരണമാവുന്നതായും ഇറാഖി സര്‍ക്കാര്‍ വ്യക്തമാക്കി. കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചുള്ള പ്രാദേശിക സര്‍ക്കാരുകളുടെ നിലപാടുകളെ ബഹുമാനിക്കുന്നതായി കമ്പനി അറിയിച്ചു. നേരത്തെ തുര്‍ക്കിയും ഈ പ്ലാറ്റ്‌ഫോം നിരോധിച്ചിരുന്നു.

Next Story

RELATED STORIES

Share it