Latest News

കൊറോണ വൈറസ് ഇറാനെതിരേയുള്ള അമേരിക്കന്‍ ജൈവായുധം; സഹായ വാഗ്ദാനം തള്ളി ഇറാന്‍

ചൈനീസ് ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ഇറാന്‍ പരമോന്നത നേതാവും നിലപാടറിയിച്ചത്

കൊറോണ വൈറസ് ഇറാനെതിരേയുള്ള അമേരിക്കന്‍ ജൈവായുധം; സഹായ വാഗ്ദാനം   തള്ളി ഇറാന്‍
X

തെഹ്‌റാന്‍: കൊറോണ വൈറസിനെതിരേ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ സഹായം തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. കൊറോണ വൈറസ് അമേരിക്കയുടെ ജൈവായുധ പ്രയോഗമാണന്നും ഈ വൈറസ് ഇറാനികള്‍ക്കായി പ്രത്യേകംസൃഷ്ടിച്ചതാണന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക പലതവണ ഇറാനെ ക്രൂഡ് ഓയില്‍ വില്‍ക്കുന്നതില്‍ ഉപരോധം ഏര്‍പെടുത്തിരുന്നു. കൂടാതെ ഇറാനെ അന്താരാഷ്ട്ര സാമ്പത്തിക വിപണികളിലെക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയാന്‍ പല തന്ത്രങ്ങളും പയറ്റുന്നവരാണ് അമേരിക്ക എന്നും ഖാംനഈ ആരോപിച്ചു.

'വൈറസിനെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കാമെന്ന് അമേരിക്കക്കാര്‍ പല തവണ വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഈ വൈറസിനെ സൃഷ്ടിച്ചത് നിങ്ങളാണെന്ന ആരോപണമുണ്ട്. ഈ ആരോപണം എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്ന് എനിക്കറിയില്ല. പക്ഷെ ഇറാനെ നിങ്ങള്‍ സഹായിക്കാന്‍ വരുന്നത് വിചിത്രമാണ്. ഞങ്ങളുടെ വൈറസിന് എതിരായ പോരാട്ടത്തില്‍ ന്യൂനതകളുണ്ടെന്നത് മാറ്റിവെയ്ക്കാം, പക്ഷെ നിങ്ങള്‍ തരുന്ന മരുന്ന് വൈറസിനെ ഇറാനില്‍ സ്ഥിരമായി പ്രതിഷ്ഠിക്കുന്നതാണെങ്കിലോ?', ഖാംനഈ ചോദിച്ചു. നേരത്തെ ചൈനയ്‌ക്കെതിരെ വൈറസ് സൃഷ്ടിച്ചെന്ന ആരോപണം വന്നപ്പോഴാണ് ഇത് യുഎസ് ഇറക്കുമതിയാണെന്ന് ചൈനീസ് അധികൃതര്‍ ആരോപിച്ചത്. ഈ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ഇറാന്‍ പരമോന്നത നേതാവും നിലപാടയിച്ചത്.


Next Story

RELATED STORIES

Share it