- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാട്ടിലേക്ക് പോകാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറ് പേര്‍ക്ക് ഐപിഎ വിമാന ടിക്കറ്റുകള്‍ നല്‍കും

ദുബൈ: കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്നവരില്‍ വിമാന ടിക്കറ്റെടുക്കാന്‍ സാമ്പത്തിക പ്രയാസം നേരിടുന്ന 100 ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുമെന്ന് ദുബൈ കേന്ദ്രമായുള്ള ഇന്റര്‍ നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ പി എ ) പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസി തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ വിമാന യാത്ര ചെലവ് വഹിക്കാന്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തിയാണ് ടിക്കറ്റുകള്‍ വിതരണംചെയ്യുക എന്ന് ചെയര്‍മാന്‍ ശംസുദ്ധീന്‍ നെല്ലറയും സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന എഎകെ മുസ്തഫയും അറിയിച്ചു. യുഎഇ യിലെ ചെറുകിട മലയാളി ബിസിനസ് സംരംഭകരുടെ പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍.
പ്രവാസികളില്‍ ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍, ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഹ്രസ്വകാല വിസയിലെത്തി നാട്ടിലേക്ക് പോകാന്‍ സാമ്പത്തികമായി നിവൃത്തിയില്ലാത്തവര്‍, അടിയന്തരമായി നാട്ടില്‍ ചികില്‍സക്ക് പോകാന്‍ സാമ്പത്തികശേഷി ഇല്ലാത്തവര്‍, തുടങ്ങിവരില്‍ നിന്ന് എല്ലാം അര്‍ഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റ് നല്‍കുക.
ഐ പി എ ഡയരക്ടര്‍ ബോര്‍ഡ്, ക്ലസ്റ്റര്‍ ഹെഡ്, ഐ പി എ യുടെ ഉപഭോക്താക്കള്‍ എന്നിവരുടെ പരിപൂര്‍ണ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസലോകത്ത് ആശങ്കകള്‍ക്കൊടുവില്‍ ആശ്വാസമായാണ് സ്വന്തം നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍ യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചവരില്‍ ടിക്കറ്റെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ ഉണ്ട്. അത്തരക്കാരില്‍ ഏറെ പ്രയാസപ്പെടുന്നവര്‍ക്ക് ഇത്തരത്തിലുള്ള സേവനം ഏറെ ഉപകാരപ്പെടുന്നതാണ്.
അതിനിടയില്‍, ലോക്ക് ഡൗണ്‍ കാലത്ത് നായിഫ് അടക്കമുള്ള സ്ഥലങ്ങളിലും മറ്റും ഭക്ഷണത്തിനായി വിഷമിച്ചിരുന്ന നിരവധി പേര്‍ക്ക് ആവിശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ വേണ്ടി ഐ പി എ സജീവമായി ഇടപ്പെട്ടിരുന്നു. നിരവധി സന്നദ്ധ സംഘടനങ്ങളുമായി ചേര്‍ന്ന് യുഎഇ വിവിധ ഭാഗങ്ങളില്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ ഈ കാലയളവില്‍ കഴിഞ്ഞുവെന്ന് സി എസ് ആര്‍ ചുമതലയുള്ള എഎ കെ മുസ്തഫ പറഞ്ഞു. അതിനൊപ്പം തന്നെ വരും ദിനങ്ങളില്‍ സാധാരണ രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റും വിതരണം ചെയ്യാന്‍ ഐ പി എ യ്ക്ക് പദ്ധതിയുണ്ട്. ഇതിന് മുന്‍പ് കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















