Latest News

മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നതില്‍ അന്വേഷണം

മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നതില്‍ അന്വേഷണം
X

പത്തനംതിട്ട: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നതില്‍ അന്വേഷണം. നരിവേട്ട എന്ന സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടന്നതായാണ് പരാതി ലഭിച്ചത്. സംഭവം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ആണ് പരാതി ലഭിച്ച കാര്യം അറിയിച്ചത്. മകരവിളക്ക് ഷൂട്ട് ചെയ്യാന്‍ അനുമതി തേടിയപ്പോള്‍ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാര്‍ പറഞ്ഞു.

എന്നാല്‍, ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നാണ് സംവിധായകന്‍ അനുരാജ് മനോഹറിന്റെ പ്രതികരണം.ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വച്ച് കണ്ടു. എഡിജിപിയാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ പറഞ്ഞതെന്നും മനോഹര്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it