വിദ്യാലയങ്ങളില്‍ പരാതി പരിഹാരസെല്ലുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇടപെടല്‍ നടത്തും: വനിതാകമ്മീഷന് അധ്യക്ഷ

കോഴിക്കോട്: മുഴുവന്‍ വിദ്യാലയങ്ങളിലും പരാതി പരിഹാരസെല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇടപെടല്‍ നടത്തുമെന്ന് വനിതാകമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാകമ്മീഷന് അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ വിദ്യാലയങ്ങളിലും അധ്യാപികമാര്‍, ജീവനക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പരാതിപ്പെടാന്‍ സംവിധാനം ഒരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. ഒരുകൂട്ടം അധ്യാപികമാരാണ് അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ അധ്യാപന നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി കമ്മീഷന് മുന്നില്‍ എത്തിയത്.
അദാലത്തില്‍ 100 പരാതികള്‍ കമ്മീഷന് മുന്നിലെത്തി. ഇതില്‍ 40 എണ്ണം തീര്‍പ്പാക്കി. എഴെണ്ണം പോലീസ്, മറ്റ് വകുപ്പുകള്‍ എന്നിവക്ക് കൈമാറി. 53 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലുള്ള പ്രശ്നങ്ങള്‍, കുടുംബങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തിയവയില്‍ അധികവും.
ദിവസ വേതനാടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യിച്ച് ശമ്പളം കൊടുക്കാത്തതുമായി ബന്ധപ്പെട്ട പരാതിയും കമ്മീഷന് മുന്നില്‍ എത്തി. സ്വത്ത്, അതിര്‍ത്തി പ്രശ്നങ്ങളിലുള്ള പരാതികള്‍ പോലിസ്, പഞ്ചായത്ത് ജാഗ്രതാ സമിതികള്‍ എന്നിവര്‍ക്ക് കൈമാറി.
കമ്മീഷന് അഗം ഇ എം രാധ, ഫാമിലി കൗണ്‍സിലര്‍മാര്‍, വനിതാ പോലിസ് സെല്‍ ഉദ്യോഗസ്ഥര്‍, വനിതാ അഭിഭാഷകര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു.
RELATED STORIES
സംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTമുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
27 May 2022 9:54 AM GMTഊരാളുങ്കലിനെ തള്ളി മന്ത്രി റിയാസ്; 'അന്വേഷണ റിപോര്‍ട്ട് ലഭിച്ചശേഷം മതി ...
27 May 2022 9:46 AM GMT