Latest News

അന്താരാഷ്ട്ര നികുതി ഉടമ്പടികള്‍ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാകണം: സുപ്രിംകോടതി

അന്താരാഷ്ട്ര നികുതി ഉടമ്പടികള്‍ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാകണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വിദേശ സര്‍ക്കാറുകളുടെയോ കോര്‍പറേഷനുകളുടെയോ സമ്മര്‍ദത്തിന് വഴങ്ങാതെ, ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാകണം ഇന്ത്യയുടെ അന്താരാഷ്ട്ര നികുതി ഉടമ്പടികളെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഭാവിയില്‍ ഉണ്ടാകാവുന്ന ദുരുപയോഗ സാധ്യതകള്‍ തടയുന്നതിനും രാജ്യത്തിന്റെ നികുതി പരമാധികാരം സംരക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദേശ നിക്ഷേപക സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നുള്ള പിന്മാറ്റത്തിനിടെ ലഭിച്ച മൂലധന നേട്ടങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട ആഭ്യന്തര റവന്യൂ അതോറിറ്റികളുടെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് ജെ ബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അന്താരാഷ്ട്ര നികുതി കരാറുകളിലേക്കുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ചുള്ള വിശാലമായ തത്ത്വങ്ങള്‍ വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു. നികുതി ഉടമ്പടികളും അന്താരാഷ്ട്ര കരാറുകളും പ്രോട്ടോകോളുകളും സുരക്ഷാ സംവിധാനങ്ങളും ആകര്‍ഷകവും സുതാര്യവുമായിരിക്കണം. അതോടൊപ്പം അവ നിരന്തര അവലോകനത്തിന് വിധേയമാക്കാവുന്ന രീതിയിലും രൂപകല്‍പ്പന ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുമ്പോഴും രാജ്യത്തിന്റെ നികുതി അവകാശങ്ങളും നീതിയും സംരക്ഷിക്കപ്പെടണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. വിദേശ സര്‍ക്കാറുകളുടെയോ ബഹുരാഷ്ട്ര കോര്‍പറേഷനുകളുടെയോ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്ന നിലപാട് ഇന്ത്യ സ്വീകരിക്കരുതെന്നും ജസ്റ്റിസ് പര്‍ദിവാല വിധിന്യായത്തില്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it