Latest News

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും
X

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നാളെ വൈകീട്ട് 6 മണി മുതല്‍ കര്‍ണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.ടൂറിസ്റ്റ് ബസുകള്‍ക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നു. വാഹനങ്ങള്‍ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും വാഹന ഉടമകള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.

കേരളത്തില്‍ നിന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. സാമ്പത്തിക നഷ്ടം സഹിക്കാന്‍ കഴിയുന്നില്ലെന്ന് വാഹന ഉടമകള്‍ പറയുന്നു. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it