Latest News

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിന് തോല്‍വി; റയലിനും അയാകസിനും ജയം

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിന് തോല്‍വി; റയലിനും അയാകസിനും ജയം
X

ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് അറ്റ്‌ലാന്റയുടെ ജയം. ലിസിക്ക്, ഗോസന്‍സ് എന്നിവരാണ് അറ്റ്‌ലാന്റയുടെ സ്‌കോറര്‍മാര്‍.ഇതേ ഗ്രൂപ്പില്‍ അയാകസ് എഫ് സി മിഡിറ്റിലാന്റിനെ 3-1ന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ലിവര്‍പൂളാണ് ഒന്നാമത്. അയാകസും അറ്റ്‌ലാന്റയും ഏഴ് പോയിന്റുമായി രണ്ടാമതാണുള്ളത്. ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡ് ഇന്റര്‍മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഈഡന്‍ ഹസാര്‍ഡാണ് റയലിന്റെ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ ഇന്റര്‍ താരം ഹക്കിമിയുടെ സെല്‍ഫ് ഗോളായിരുന്നു. തോല്‍വിയോടെ ഇന്ററിന്റെ അടുത്ത റൗണ്ടിലെ പ്രതീക്ഷകള്‍ അവസാനിച്ചു. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് ഒളിമ്പ്യയാക്കോസിനെ തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പില്‍ മാര്‍സിലെ എഫ് സി പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ സിറ്റി ഒന്നാം സ്ഥാനത്തും പോര്‍ട്ടോ രണ്ടാം സ്ഥാനത്തുമാണ്.


Next Story

RELATED STORIES

Share it