Latest News

ചെരിപ്പ് നിര്‍മാണ, വിപണന കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന; തൊഴിലാളികള്‍ക്ക് മിനിമം വേതനം നിഷേധിക്കുന്നതായി കണ്ടെത്തി

നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ് നിയമം, മെറ്റേണിറ്റി ബെനിഫിറ്റ് നിയമം തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും കണ്ടെത്തി.

ചെരിപ്പ് നിര്‍മാണ, വിപണന കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന;  തൊഴിലാളികള്‍ക്ക് മിനിമം വേതനം നിഷേധിക്കുന്നതായി കണ്ടെത്തി
X

തിരുവനന്തപുരം: ചെരിപ്പ് നിര്‍മാണ കമ്പനികളുടെ മാനുഫാക്ചറിങ് യൂനിറ്റുകളിലും ഷോപ്പുകളിലും തൊഴില്‍ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം ലേബര്‍ കമ്മിഷണര്‍ പ്രണബ്‌ജ്യോതി നാഥിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ ശ്രീലാലിന്റെ നേതൃത്വത്തില്‍ 301 സ്ഥാപനങ്ങളിലെ 1397 പുരുഷ തൊഴിലാളികള്‍, 383 സ്ത്രീ തൊഴിലാളികള്‍ എന്നിവരടക്കം 1780 ജീവനക്കാരെ നേരില്‍കണ്ടു പരിശോധന നടത്തി.

313 ജീവനക്കാര്‍ക്ക് (203 പുരുഷ തൊഴിലാളികള്‍, 110 സ്ത്രീ തൊഴിലാളികള്‍) മിനിമം വേതനം ലഭിക്കുന്നില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ് നിയമം, മെറ്റേണിറ്റി ബെനിഫിറ്റ് നിയമം തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും കണ്ടെത്തി. മിക്ക സ്ഥാപനങ്ങളും വേതന സുരക്ഷാ പദ്ധതി മുഖേന ജീവനക്കാര്‍ക്കു വേതന വിതരണം നടത്തുന്നില്ല. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും ചട്ടങ്ങളും, മിനിമം വേതന നിയമവും ചട്ടങ്ങളും, ഈക്വല്‍ റമ്യൂണറേഷന്‍ നിയമം, ഇതര സംസ്ഥാന തൊഴിലാളി നിയമം എന്നിവയുടെ ലംഘനങ്ങളും കണ്ടെത്തി.

നിയമ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനു നോട്ടിസ് നല്‍കിയതായും നിയമാനുസൃതമായ തുടര്‍നടപടി സ്വീകരിക്കുമെന്നും ലേബര്‍ കമ്മിഷണര്‍ അറിയിച്ചു. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പരിശോധനയില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it