Latest News

അരുണ്‍ മിശ്രയുടെ അനീതികള്‍: അയോഗ്യര്‍ ഹൈക്കോടതി ജഡ്ജിമാരാവുന്നതെങ്ങനെ?

അരുണ്‍ മിശ്രയുടെ അനീതികള്‍: അയോഗ്യര്‍ ഹൈക്കോടതി ജഡ്ജിമാരാവുന്നതെങ്ങനെ?
X

സെപ്റ്റംബര്‍ 2ന് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ സഹോദരന്‍ വിശാല്‍ മിശ്ര ഇപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ആ സ്ഥാനത്തെത്തുമ്പോള്‍ ജുഡീഷ്യല്‍ നിയമനത്തിനാവശ്യമായ 45 വയസ്സ് പൂര്‍ത്തിയായിരുന്നില്ല. ഇത്തരം യോഗ്യതക്കുറവൊക്കെയുണ്ടെങ്കിലും ഹൈക്കോടതി കൊളീജിയം സെപ്റ്റംബര്‍ 2018ന് അദ്ദേഹത്തിന്റെ പേര് ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു. 2019 മെയ് 10ന് സുപ്രിം കോടതി കൊളീജിയം അത് അംഗീകരിച്ചു. നിയമവിരുദ്ധമായി തീരുമാനമെടുത്ത കൊളീജിയത്തിലെ അംഗങ്ങള്‍ ഇവരാണ്: ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ, എന്‍ വി രമണ. ഈ നിയമനത്തിന്റെ ഭാഗമായി കൊളീജിയം എഴുതിയ നോട്ട് അതി ഗംഭീരമായിരുന്നു! വയസ്സിന്റെ പ്രശ്‌നമൊക്കെയുണ്ടെങ്കിലും വിശാല്‍ മിശ്രയില്‍ കൊളീജിയത്തിന് പൂര്‍ണതൃപ്തിയുണ്ടത്രെ.

രസകരമായ മറ്റൊരു കാര്യം സഹോദരനെ തിരഞ്ഞെടുത്ത കൊളീജിയം യോഗത്തില്‍ ഒപ്പുവച്ചവരില്‍ അരുണ്‍ മിശ്ര ഉണ്ടായിരുന്നില്ല എന്നതാണ്. സുപ്രിംകോടതിയിലെ നാലംസ്ഥാനക്കാരനായ മിശ്ര സ്വാഭാവികമായും 5 അംഗ കൊളീജിയം അംഗമായിരുന്നു. വിവാദമൊഴിവാക്കാന്‍ മിശ്ര മാറിനില്‍ക്കുകയായിരുന്നുവെന്ന് വ്യക്തം. നിയമന ശുപാര്‍ശയില്‍ മറ്റൊന്നു കൂടി അവര്‍ എഴുതിച്ചേര്‍ത്തു, മധ്യപ്രദേശ് ഹൈക്കോടതിയിലെ കാര്യങ്ങളെ കുറിച്ച് അറിവുള്ള സഹപ്രവര്‍ത്തകരോട് അന്വേഷിച്ചിരുന്നുവെന്ന്. ഇതേ കോടതിയില്‍ ജഡ്ജിയായിരുന്ന വിശാലിന്റെ സഹോദരന്‍ അരുണ്‍ മിശ്രയാവും സഹപ്രവര്‍ത്തകന്‍ എന്ന് നാം തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അതിനും വഴിയുണ്ട്. മധ്യപ്രദേശ് ഹൈക്കോടതിയെ കുറിച്ച് അറിവുളള 'ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍' ആവാന്‍ ആ സമയത്തുതന്നെ ആ കമ്മിറ്റിയില്‍ ഒരാളുണ്ട്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്ദെ. അദ്ദേഹം നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. അത്രക്കുണ്ട് കൊളീജിയത്തിന്റെ കെട്ടുറപ്പ്!

അരുണ്‍ മിശ്രയുടെ സഹോദരന്‍ വിശാല്‍ മിശ്രയുടെ ജഡ്ജി പദത്തിലേക്കുള്ള വരവും യാദൃച്ഛികമായി സംഭവിച്ചതല്ല. അദ്ദേഹത്തിന്റെ എഫ്ബി പേജ് അതിനുള്ള കാരണം വ്യക്തമാക്കും. 2014 ലാണ് അദ്ദേഹമത് അവസാനം അപ്‌ഡേറ്റ് ചെയ്തത്. തന്റെ ഒരു പോസ്റ്റില്‍ അദ്ദേഹം എഴുതി: ഗാന്ധി-നെഹ്രു കുടുംബം യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഹിന്ദുക്കളോട് ഇത്ര ദേഷ്യം. അത് ചീത്രീകരിക്കുന്ന ഒരു പട്ടികയും അദ്ദേഹം പോസ്റ്റ് ചെയ്തു.

അതനുസരിച്ച് മോത്തിലാല്‍ നെഹ്രുവിന്റെ പിതാവ് ഘിയാസുദ്ദീന്‍ ഖാസി എന്നയാളാണ്. ഇന്ദിരാഗാന്ധിയുടെ ശരിയായ പേര് മൈമുന ബീഗം, ഫിറോസ് ഗാന്ധിയുടെ പേര് ഫിറോസ് ജഹാംഗീര്‍, സോണിയാഗാന്ധിയുടെ പേര് അന്റോണിയോ മൈനൊ, രാഹുല്‍ ഗാന്ധി രാഹുല്‍ വിന്‍ചിയും. വംശീയത തലക്കുപിടിച്ച ഉത്തമ ന്യായാധിപന്‍ തന്നെ ജഡ്ജി വിശാല്‍ മിശ്ര.

https://www.facebook.com/vishal.mishra.754918/posts/587933314601709



ഇത്തരം നിരവധി പോസ്റ്റുകളാണ് സമ്പന്നമാണ് വിശാല്‍ മിശ്രയുടെ എഫ്ബി പ്രൊഫൈല്‍. ഇപ്പോഴത് ആക്റ്റീവല്ല.

1974 ജൂലൈ 17ന് ജനിച്ച വിശാല്‍ മിശ്രയ്ക്ക് ഇനി 2036 വരെ ജഡ്ജിയായിരിക്കാന്‍ കഴിയും. അതായത് അരുണ്‍ മിശ്ര വിരമിച്ച് 16 വര്‍ഷം കൂടി. ഇക്കാലത്തിനിടയില്‍ അദ്ദേഹം സുപ്രിംകോടതിയിലെത്തിയാല്‍ വിരമിക്കല്‍ കുറച്ചുകൂടെ വൈകും-2039 വരെ. കാരണം സുപ്രിംകോടതി ജഡ്ജിമാരുടെ പെന്‍ഷന്‍പ്രായം 65 വയസ്സാണ്. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം ചീഫ് ജസ്റ്റിസ് ആവുമെന്നു മാത്രമല്ല, ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരിക്കുന്ന വ്യക്തിയുമായിരിക്കും!

തമാശകള്‍ തീരുന്നില്ല. വിശാല്‍ മിശ്ര മാത്രമല്ല, ചെറുപ്രായത്തില്‍ 45 വയസ്സിനു മുമ്പ് ഹൈക്കോടതിയിലെത്തിയത്. ജസ്റ്റിസ് അരുണ്‍ മിശ്രയും 45 വയസ്സിനു മുമ്പ് ഹൈക്കോടതിയിലെത്തിയിരുന്നു. അത് ആ സമയത്ത് നിയമവിരുദ്ധമായിരുന്നില്ല, കാരണം മിനിമം പ്രായപരിധി നിയമം അന്നുണ്ടായിരുന്നില്ല. ഒന്നു മാത്രം പറയാം അരുണ്‍ മിശ്രയുടെ പിതാവ് ഹര്‍ഗോവിന്ദ് മിശ്ര അതേ കോടതിയില്‍ ജഡ്ജിയായിരുന്നു.

നാളെ: അരുണ്‍ മിശ്രയുടെ അന്യായ വിധികള്‍

Next Story

RELATED STORIES

Share it