Latest News

ഇന്‍ഫ്‌ളുവന്‍സ വൈറസ്; യുഎസില്‍ ഇതുവരെ രോഗം ബാധിച്ചത് 11 ദശലക്ഷം ആളുകള്‍ക്ക്, മരണസംഖ്യ 5000

ഇന്‍ഫ്‌ളുവന്‍സ വൈറസ്; യുഎസില്‍ ഇതുവരെ രോഗം ബാധിച്ചത് 11 ദശലക്ഷം ആളുകള്‍ക്ക്, മരണസംഖ്യ 5000
X

വാഷിങ്ടണ്‍: യുഎസില്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമുണ്ടാകുന്ന പനി വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കൊറോണ ഉണ്ടാക്കിയ ആഘാതത്തിനു ശേഷം മറ്റൊരാഘാതം നല്‍കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 11 മില്ല്യന്‍ ആളുകള്‍ക്ക് രോഗം ബാധിച്ചതായും അതില്‍തന്നെ 5000ത്തോളം പേര്‍ മരിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാ (സിഡിഎസ്)ണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍ രോഗം സങ്കീര്‍ണമാകാനാണ് സാധ്യത എന്ന് കണക്കുകള്‍ പറയുന്നു. സിഡിസിയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 40 ശതമാനത്തോളം ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വൈറസുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുന്നതിനാല്‍ വാക്‌സിനേഷന്‍ ഫലപ്രദമാവുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

ഇത് എന്ന് അവസാനിക്കുമെന്നോ എത്ര കാലം ജനങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കുമെന്നോ അറിയില്ലെന്ന് വൈറോളജിസ്റ്റായ ആന്‍ഡി പെക്കോസ് പറയുന്നു. കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതല്‍ വൈറസ് ബാധ കാണുന്നതെന്ന് സിഡിസി പറയുന്നു. അഞ്ചു മുതല്‍ ഏഴു വയസ്സായ കുട്ടികളുടെ എണ്ണവും കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു. വാക്‌സിനേഷന്‍ പ്രതിരോധശേഷി നല്‍കുന്നില്ലെങ്കിലും ഒരു പരിധി വരെ സംരക്ഷണം നനല്‍കുന്നുണ്ടെന്ന് ആന്‍ഡി പെക്കോസ് പറയുന്നു.

Next Story

RELATED STORIES

Share it