Latest News

യുപിയില്‍ കൈക്കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

യുപിയില്‍ കൈക്കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
X

കുശ്നിനഗർ: യുപിയിലെ കുശ്നിനഗറില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസിയായ യുവാവ് ബലാല്‍സംഗം ചെയ്തു. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

കുശ്നിനഗറില്‍ വിഷ്ണുപുരയില്‍ രവി റായി(22)യാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകീട്ട് ഇയാള്‍ അല്‍വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മധുരപലഹാരങ്ങള്‍ നല്‍കാനാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

രണ്ട് മണിക്കൂറിനുശേഷം തിരഞ്ഞെത്തിയെങ്കിലും കുഞ്ഞ് അവിടെയുണ്ടായിരുന്നില്ല. കുടുംബം ഇക്കാര്യം പോലിസിലറിച്ചു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലാണ് ബലാല്‍സംഗം ചെയ്ത വിവരം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ ഒരു ഫാം ഹൗസില്‍നിന്ന് കണ്ടെത്തി.

ഇയാള്‍ക്കെതിരേ പോക്‌സൊ നിയമമനുസരിച്ച് പോലിസ് കേസെടുത്തു.

പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള്‍കൂടി പരിശോധിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it