Latest News

ഇന്തൊനീസ്യയില്‍ ഭൂകമ്പം: 34 മരണം

സുലവേസി ദ്വീപിലെ ആശയവിനിമയ സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ട്. അതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഇന്തൊനീസ്യയില്‍ ഭൂകമ്പം: 34 മരണം
X
ജക്കാര്‍ത്ത: ഇന്തൊനീസ്യയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു.ഇന്തൊനീസ്യയിലെ സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിലവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.


സുലവേസി ദ്വീപിലെ ആശയവിനിമയ സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ട്. അതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. സുവേസിക്ക് അടുത്തുള്ള നഗരമായ മജെനെയില്‍ 26 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സുലവേസി ദ്വീപിലെ ആശുപത്രിയും ഭൂകമ്പത്തില്‍ തകര്‍ന്നു. രോഗികളും ആശുപത്രി ജീവനക്കാരും 'അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.


ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ബിഎംകെജിയിലെ പ്രൊഫ. ദ്വികോരിത കര്‍ണാവതി പ്രദേശത്തെ താമസക്കാരോട് മുന്‍കരുതലിന്റെ ഭാഗമായി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചു. 2004 ഡിസംബറില്‍ ഇന്തോനീസ്യയുടെ സുമാത്ര ദ്വീപിന്റെ വടക്ക് ഭാഗത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്തൊനീസ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ്, മറ്റ് ഒന്‍പത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ച സുനാമിയില്‍ 230,000 പേരാണ് മരിച്ചത്.




Next Story

RELATED STORIES

Share it