Latest News

'ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് പരോക്ഷമായ മുന്നറിയിപ്പ്' : പരാമര്‍ശത്തില്‍ വിയോജിച്ച് ജഡ്ജി

കേസ് റദ്ദാക്കി നടത്തിയ പരാമര്‍ശത്തില്‍ മുബൈ ഹൈക്കോടതിയിലെ ഡിവഷന്‍ ബെഞ്ച് അംഗം ജസ്റ്റിസ് തനാജി വി നളവാഡെ പൗരത്വം ഭേദഗതി നിയമത്തിനു ശേഷം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള പരോക്ഷമായ മുന്നറിയിപ്പാണ് വിദേശ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തര്‍ക്കെതിരായ നടപടി എന്ന് സൂചിപ്പിച്ചിരുന്നു.

ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് പരോക്ഷമായ മുന്നറിയിപ്പ് : പരാമര്‍ശത്തില്‍ വിയോജിച്ച് ജഡ്ജി
X

മുംബൈ: വിദേശ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരിലുള്ള കേസുകളെ കുറിച്ച് പരാമര്‍ശിക്കവെ കേസെടുത്ത നടപടി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള പരോക്ഷമായ നടപടിയാണെന്ന് ബെഞ്ച് അംഗത്തിന്റെ പരാമര്‍ശത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ച് ജസ്റ്റിസ് മുകുന്ദ് ജി സെവ്‌ലികര്‍. വിസ നിബന്ധനകളും പകര്‍ച്ചവ്യാധി നിയമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചുവെന്നാരോപിച്ച് 29 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കും അഹമ്മദ്നഗറില്‍ അവര്‍ക്ക് അഭയം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ആറ് ഇന്ത്യക്കാര്‍ക്കും എതിരായ എഫ്‌ഐആര്‍ ജസ്റ്റിസ് തനാജി വി നളവാഡെ, ജസ്റ്റിസ് മുകുന്ദ് ജി സേവ്‌ലിക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഓഗസ്റ്റ് 21 ന് റദ്ദാക്കിയിരുന്നു.

കേസ് റദ്ദാക്കി നടത്തിയ പരാമര്‍ശത്തില്‍ മുബൈ ഹൈക്കോടതിയിലെ ഡിവഷന്‍ ബെഞ്ച് അംഗം ജസ്റ്റിസ് തനാജി വി നളവാഡെ പൗരത്വം ഭേദഗതി നിയമത്തിനു ശേഷം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള പരോക്ഷമായ മുന്നറിയിപ്പാണ് വിദേശ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തര്‍ക്കെതിരായ നടപടി എന്ന് സൂചിപ്പിച്ചിരുന്നു.

സിഎഎയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടതൊഴികെ ജസ്റ്റിസ് നളവാഡെ നടത്തിയ എല്ലാ നിരീക്ഷണങ്ങളോടും താന്‍ യോജിക്കുന്നുവെന്ന് ജസ്റ്റിസ് സേവ്‌ലിക്കര്‍ പറഞ്ഞു. കുറ്റങ്ങളൊന്നും പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍, അപേക്ഷകര്‍ക്കെതിരായ കുറ്റപത്രങ്ങള്‍ റദ്ദാക്കാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it