Latest News

സുരക്ഷയാണ് പ്രധാനം; ഇൻഡിഗോ വിമാനത്തിൽ വനിതകൾക്ക് മറ്റ് വനിത യാത്രികരുടെ അടുത്ത് സീറ്റ് തിര​ഞ്ഞെടുക്കാം

സുരക്ഷയാണ് പ്രധാനം; ഇൻഡിഗോ വിമാനത്തിൽ വനിതകൾക്ക് മറ്റ് വനിത യാത്രികരുടെ അടുത്ത് സീറ്റ്   തിര​ഞ്ഞെടുക്കാം
X

ന്യൂഡല്‍ഹി: ഇന്‍ഡിഗോയില്‍ വിമാനത്തില്‍ വനിത യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ സൗകര്യമൊരുക്കുന്നു. അതനുസരിച്ച് ഇനി മുതല്‍ വനിതകള്‍ക്ക് മറ്റ് വനിത സഹയാത്രികരുടെ അടുത്ത് തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാം. ആരൊക്കെയാണ് യാത്രയില്‍ തന്റെ അടുത്തിരിക്കുന്നത് എന്നത് മുന്‍കൂട്ടി അറിയാനും വനിതകള്‍ക്ക് അവസരമൊരുക്കും. ഒറ്റക്ക് സഞ്ചരിക്കുന്ന വനിതകളുടെയും കുടുംബത്തിനൊപ്പം യാത്രചെയ്യുന്നവര്‍ക്കൊപ്പം ഈ സൗകര്യമുണ്ടാകും.

സമീപകാലത്ത് വിമാനയാത്രക്കിടെ പുരുഷ യാത്രികരില്‍ നിന്ന് വനിതകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇന്‍ഡിഗോയുടെ നടപടി. 2023 ജനുവരിയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ വനിത യാത്രികയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. അതേ വര്‍ഷം ജൂലൈയില്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് പ്രഫസര്‍ വനിത സഹയാത്രികക്കു നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലും മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലും യാത്രക്കാരി സഹയാത്രികനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടു. തുടര്‍ന്നാണ് വനിതകളുടെ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇന്‍ഡിഗോ തയാറായത്. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സുകളിലൊന്നാണ് ഇന്‍ഡിഗോ. 2023ലെ കണക്കനുസരിച്ച് 60.5 ശതമാനമാണ് ഇന്‍ഡിഗോയുടെ മാര്‍ക്കറ്റ് വിഹിതം.

Next Story

RELATED STORIES

Share it