Latest News

സിപിഎം മുന്‍ എംഎല്‍എ സി കെ പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

സിപിഎം മുന്‍ എംഎല്‍എ സി കെ പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന
X

കണ്ണൂര്‍: സിപിഎം മുന്‍ എംഎല്‍എ സി കെ പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്കെന്ന് റിപോര്‍ട്ടുകള്‍. സി കെ പി പത്മനാഭനെ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ വീട്ടിലെത്തി കണ്ടതോടെയാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. കെ സുധാകരന്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായും സൂചനയുണ്ട്.

2006 മുതല്‍ 2011 വരെ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ അംഗമായിരുന്ന സികെപി പത്മനാഭന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായിരുന്നു. കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗവും കേരള കര്‍ഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് പറഞ്ഞ് 2011 സെപ്റ്റംബര്‍ 18ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് മാടായി ഏരിയ കമ്മറ്റിയിലേക്ക് തിരികെ എടുത്തെങ്കിലും 2024 ലെ സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it