വെള്ളമുണ്ടയില്‍ മാവോവാദി സംഘം എത്തിയതായി സൂചന
കഴിഞ്ഞ ദിവസം വയനാട് നിരവില്‍ പുഴയിലും ആയുധധാരികളായ മാവോവാദി സംഘമെത്തിയിരുന്നു.

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മാവോവാദി സംഘം എത്തി. വെള്ളമുണ്ട കിണറ്റുങ്കലില്‍ കഴിഞ്ഞ ദിവസം രാത്രി ആറ് അംഗ മാവോവാദി സംഘം എത്തിയതായാണ് വിവരം. കിണറ്റുങ്കലിലെ തട്ടുകടയോട് ചേര്‍ന്ന വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ സത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം എത്തിയതായി പറയപ്പെടുന്നത്. സംഘം കോളിംഗ് ബെല്ലമര്‍ത്തി വീട്ടുകാരെ ഉണര്‍ത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ടുവെന്നും പറയുന്നു. എന്നാല്‍ വീട്ടില്‍ ലൈറ്റിട്ടപ്പോള്‍ ഇവര്‍ പോയതായും കടയുടമയായ സ്ത്രീ പോലീസില്‍ അറിയിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വയനാട് നിരവില്‍ പുഴയിലും ആയുധധാരികളായ മാവോവാദി സംഘമെത്തിയിരുന്നു. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് സായുധരായ അഞ്ചംഗ മാവോവാദി സംഘമെത്തിയത്. കോളനിയിലെ അനീഷ്, രാമന്‍ എന്നിവരുടെ വീടുകളിലാണ് ഇവര്‍ എത്തിയതായി പറയുന്നത്. അരമണിക്കൂറോളം സംഘം രണ്ടു വീടുകളിലുമായി ചെലവഴിച്ചു. ഇവര്‍ വീടുകളില്‍നിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മടങ്ങി. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT