ഇന്ത്യന്‍ യുവതി ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റംസമ്മതിച്ചു
ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്ലെയ്യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു.
ഇക്കാര്യങ്ങള്‍ ചൈതന്യയുടെ മാതാപിതാക്കള്‍ ഉപ്പല്‍ എംഎല്‍എ ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎല്‍എ കേന്ദ്രമന്ത്രി ജി കിഷന് റെഡ്ഡിക്ക് കത്തയച്ചു.സംഭവത്തില്‍ വിക്ടോറിയ പോലിസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടില്‍ വച്ചാണ് കൊല നടന്നത് എന്ന നിഗമനത്തിലാണ് പോലിസ്. പ്രതി രാജ്യം വിട്ടുവെന്ന കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED STORIES
ലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTഅന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMT