Latest News

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ റോളിങ്ങ് ട്രോഫി ടൂര്‍ണമെന്റ് സമാപിച്ചു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ റോളിങ്ങ് ട്രോഫി ടൂര്‍ണമെന്റ് സമാപിച്ചു
X

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിച്ച നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഹൂറയില്‍ ഉള്ള അല്‍തീല്‍ ഗ്രൗണ്ടില്‍ വിപുലമായ ചടങ്ങുകളോടെ സമാപിച്ചു.

സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ആക്‌സിഡന്റ് & എമര്‍ജന്‍സി ചീഫ് ഡോ. പി. വി.ചെറിയാന്‍ ഉത്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റ് നാലു ദിവസം നീണ്ടു നിന്നു. ബഹ്‌റൈനിലെ പ്രഗത്ഭരായ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പങ്കാളിത്തം കൊണ്ട് ടൂര്‍ണമെന്റ് വളരെയധികം ശ്രദ്ധേയമായി. നാലാമത് റോളിങ്ങ് ട്രോഫി അല്‍ കേരളാവി എഫ് സിയും റണ്ണേഴ്‌സ് ട്രോഫി മറീന എഫ് സിയും നേടി.

വെറ്ററന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ എം ജെ ഡി സാല്‍സറ്റ് ഫുട്‌ബോള്‍ ക്ലബ് കപ്പ് കരസ്തമാക്കിയപ്പോള്‍ കേരളാ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് റണ്ണേഴ്‌സ് ട്രോഫി കരസ്ഥമാക്കി.

സമാപന ചടങ്ങിന്റെ ഉദ്ഘാടനം ക്യാപിറ്റല്‍ ഗവെര്‍ണറേറ്റ് ഡയറക്ടര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഫോളോ അപ്പ് ഹെഡ് യൂസുഫ് ലോറി നിര്‍വഹിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷനായ ചടങ്ങില്‍ ബഹ്‌റൈന്‍ മുന്‍ ദേശീയ ഫുട്ബാള്‍ താരം ഹമദ് മുഹമ്മദ്, ബഹ്‌റൈനിലെ പ്രമുഖരായ സാമൂഹിക, സാംസ്‌കാരിക വ്യക്തിത്വങ്ങളായ ആന്റണി, ജവാദ് പാഷ, ഫ്രാന്‍സിസ് കൈത്താരത്തു, എബ്രഹാം ജോണ്‍, നിസാര്‍ കൊല്ലം, റൗഫ് ഫുഡ് സിറ്റി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ അബൂബക്കര്‍ സിദ്ധീഖ്, റഷീദ് സായിദ്, യൂസഫ് അലി, സൈഫ് അഴീക്കോട്, മുഹമ്മദലി റാണ, നവാസ്, അത്താവുള്ള, ഇര്‍ഫാന്‍, അസീര്‍ പാപ്പിനിശ്ശേരി, അസീസ് അബ്ബാസ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്ലബ് അംഗങ്ങളായ മുസ്തഫ ടോപ്മാന്‍, ആര്‍ വി ലത്തീഫ്, ഹംസ വല്ലപ്പുഴ, നിയാസ് തെയ്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

Next Story

RELATED STORIES

Share it