Latest News

ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത് ചൈനീസ് കറന്‍സിയായ യുവാന്‍ വഴി

ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത് ചൈനീസ് കറന്‍സിയായ യുവാന്‍ വഴി
X

ന്യൂഡല്‍ഹി: അമേരിക്ക നല്‍കിയ ഉപരോധ ഇളവ് പ്രയോജനപ്പെടുത്തി ഇറാനിയന്‍ എണ്ണയ്ക്കുള്ള പണം ഇന്ത്യന്‍ റിഫൈനറികള്‍ ചൈനീസ് യുവാന്‍ വഴിയാണ് നല്‍കുന്നതെന്ന് റിപോര്‍ട്ട്. ഇടപാടുകള്‍ പൂര്‍ണമായും നിയമപരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആഗോള ഊര്‍ജ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവാങ്ങലിനുള്ള ഉപരോധങ്ങളില്‍ അമേരിക്ക കഴിഞ്ഞ മാസം ഇളവ് നല്‍കിയിരുന്നു. റഷ്യന്‍ എണ്ണയ്ക്ക് നല്‍കിയ ഇളവ് മേയ് ആറുവരെ നീട്ടിയപ്പോള്‍, ഇറാനിയന്‍ എണ്ണയ്ക്കുള്ള ഇളവ് നാളെയോടെ അവസാനിക്കാനിരിക്കുകയാണ്. ഇളവ് വീണ്ടും നീട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പണമിടപാട് സംബന്ധിച്ച സാങ്കേതിക തടസ്സങ്ങള്‍ കാരണം ചില ഉപഭോക്താക്കള്‍ പിന്മാറിയെങ്കിലും, ചില ഇന്ത്യന്‍ റിഫൈനറികള്‍ ഇപ്പോഴും ഇറാനിയന്‍ എണ്ണ സംഭരിക്കുന്നുണ്ട്. ഏഴു വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 20 ലക്ഷം ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയില്‍, ഏകദേശം രണ്ടു കോടി ഡോളര്‍ വിലമതിക്കുന്ന ചരക്ക്, 'ജയ' എന്ന ടാങ്കര്‍ കപ്പലില്‍ നിന്ന് ഏറ്റുവാങ്ങി. കൂടാതെ ഇറാനിയന്‍ എണ്ണയുമായി മറ്റു നാലു കപ്പലുകള്‍ക്കും ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനാനുമതി നല്‍കിയതായി റിപോര്‍ട്ടുണ്ട്.

ഈ ഇടപാടുകളിലെ പണമിടപാട് ഐസിഐസിഐ ബാങ്ക് വഴിയാണ് നടത്തുന്നത്. ചൈനീസ് യുവാന്‍ മുഖേന സെറ്റില്‍മെന്റ് അക്കൗണ്ടുകളിലേക്കാണ് തുക കൈമാറുന്നത്. ഇതില്‍ സംശയാസ്പദമായ ഒന്നുമില്ലെന്നും, രാജ്യത്തിന്റെ ആഭ്യന്തര ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പ്രധാന ലക്ഷ്യമെന്നും പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു.

Next Story

RELATED STORIES

Share it