Latest News

രാജ്യം സാമ്പത്തികമാന്ദ്യം നേരിടുകയാണെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് മറുപടി നല്‍കിയത്.

രാജ്യം സാമ്പത്തികമാന്ദ്യം നേരിടുകയാണെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന വിമര്‍ശനങ്ങള്‍ സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനത്തില്‍ കുറവുണ്ടെന്ന് ഇത് സംബന്ധിച്ച ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ രേഖാമൂലം മറുപടി നല്‍കി.

2017-18 വര്‍ഷം ആകെ വ്യാവസായിക ഉല്പാദന വളര്‍ച്ച 4.4 % ആയിരുന്നെങ്കില്‍ 2018-19 കാലയളവില്‍ അത് 3.8 %ആയി കുറഞ്ഞു.

വാണിജ്യോല്‍പാദനത്തിലും ഗണ്യമായ കുറവുണ്ട്. വാണിജ്യോല്‍പാദന കയറ്റുമതിയില്‍ ഇടിവുണ്ടായതായി മന്ത്രി നല്‍കിയ രേഖകളിലുണ്ട്. 2017-18 കാലയളവില്‍ 10.03% ആയിരുന്നു വളര്‍ച്ചയെങ്കില്‍ 2018-19 അത് 8.75% ആയി കുറഞ്ഞു. ഇറക്കുമതി വളര്‍ച്ച 21.13 %ല്‍ നിന്ന് 10.41% ആയി കുറഞ്ഞെങ്കിലും ഇത് ആഭ്യന്തര വിപണിയിലെ സാമ്പത്തിക ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it