Latest News

കോഹ്‌ലിക്ക് 39ാം ശതകം; ഇന്ത്യക്ക് അഡ്‌ലെയ്ഡില്‍ ജയം

കോഹ്‌ലിക്ക് 39ാം ശതകം;  ഇന്ത്യക്ക് അഡ്‌ലെയ്ഡില്‍ ജയം
X

അഡ്‌ലെയ്ഡ്: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. അഡ്‌ലെയ്ഡില്‍ നടന്ന ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആസ്‌ത്രേലിയയുടെ 299 റണ്‍സ് വിജയലക്ഷ്യം 4 പന്ത് ബാക്കിനില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സിഡ്‌നിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം. വിരാട് കോഹ്‌ലിയുടെ 39ാം ശതകമാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയായത്. നിര്‍ണ്ണായകമായ ഇന്നിങ്‌സുമായി എംഎസ് ധോണിയും അവസാന ഓവറുകളില്‍ ശ്രദ്ധേയമായ പ്രകടനവുമായി ദിനേശ് കാര്‍ത്തിക്കും തിളങ്ങി. 112 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ കോഹ്‌ലിയുടെ പ്രകടനമാണ് മല്‍സരത്തിന്റെ ഗതി തിരിച്ചത്. എന്നാല്‍ കളിയുടെ അവസാനത്തിലാണ് ധോണിക്ക് സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്താനായത്. രോഹിത് ശര്‍മ 43 റണ്‍സും ശിഖര്‍ ധവാന്‍ 32 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് നേടിയിരുന്നു. രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കോഹ്‌ലിയുമായി കൂട്ടിചേര്‍ത്ത് രോഹിത് മടങ്ങിയപ്പോള്‍ പകരമെത്തിയ റായിഡു 24 റണ്‍സ് നേടി പുറത്തായി. മല്‍സരത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ധോണിയുമായി ചേര്‍ന്ന് കോഹ്‌ലി നേടിയത്. 82 റണ്‍സ്.


അഞ്ചാം വിക്കറ്റില്‍ ധോണിയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ട് നേടി ഇന്ത്യയെ പരമ്പരയില്‍ ഒപ്പമെത്തിക്കുകയായിരുന്നു. 34 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ച് ധോണി സ്‌കോറുകള്‍ ഒപ്പമെത്തിച്ചു. അടുത്ത പന്തില്‍ സിംഗിള്‍ നേടി വിജയവും ഉറപ്പിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it