സിഡ്‌നിയില്‍ ഇന്ത്യ പതറുന്നു; അഞ്ച് വിക്കറ്റ് നഷ്ടം

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന്‍ (74), മായങ്ക് അഗര്‍വാള്‍(22), വിരാട് കോഹ്‌ലി (21), ശ്രേയസ്സ് അയ്യര്‍(2), രാഹുല്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഹാര്‍ദ്ദിക്ക് പാണ്ഡെ ( 85 ), ജഡേജ ( 1) എന്നിവരാണ് ക്രീസില്‍. പാണ്ഡെയുമായി ചേര്‍ന്ന് ശിഖര്‍ ധവാന്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ സാംബയുടെ പന്തില്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി ധവാന്‍ പുറത്താവുകയായിരുന്നു. ഓസിസിന്റെ ജോഷ് ഹാസെല്‍വുഡിനാണ് മൂന്ന് വിക്കറ്റ്. നേരത്തെ ടോസ് നേടിയ ഓസിസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് (114), സ്റ്റീവന്‍ സ്മിത്ത് (105), ഡേവിഡ് വാര്‍ണര്‍ (69), മാക്‌സ്‌വെല്‍ (45) എന്നിവരുടെ ബാറ്റിങ് മികവിലാണ് കംഗാരുക്കള്‍ കുറ്റന്‍ റണ്‍മഴ പെയ്യിച്ചത്. കണക്കിന് റണ്‍സ് കൈവിട്ടെങ്കിലും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. യുസ് വേന്ദ്ര ചാഹല്‍, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ എന്നിവരെ ഓസിസ് ബാറ്റ്‌സ്മാന്‍മാര്‍ തല്ലിചതയ്ക്കുകയായിരുന്നു. മൂവരും ഓരോ വിക്കറ്റ് വീതം കരസ്ഥമാക്കി.
RELATED STORIES
'റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല:സുപ്രിംകോടതി
17 Aug 2022 8:38 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള്‍ അറസ്റ്റില്‍
17 Aug 2022 7:34 AM GMTബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
17 Aug 2022 7:07 AM GMTകേരളത്തിലെ ദേശീയപാതാ വികസനം 2025ല്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ്...
17 Aug 2022 2:22 AM GMTആദായനികുതി വകുപ്പിന് തിരിച്ചടി; നടന് വിജയ്ക്ക് ചുമത്തിയ...
16 Aug 2022 10:48 AM GMT