Latest News

യുക്രെയ്ന്‍-റഷ്യ യുദ്ധം;ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

മൂന്ന് വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഉക്രെയ്ന്‍ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനല്‍കിയിരിക്കുന്നത്

യുക്രെയ്ന്‍-റഷ്യ യുദ്ധം;ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ
X

ന്യൂഡല്‍ഹി:യുക്രെയ്ന്‍ റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ.വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചു.സംഘര്‍ഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.

ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രെയ്ന്‍ല്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സര്‍വിസ് ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ യുക്രെയ്ന്‍ വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ രക്ഷാദൗത്യം പാതി വഴിയിലായിരിക്കുകയാണ്.

യുക്രെയ്‌നിലേക്ക് പോയ ഒരു വിമാനം ആളില്ലാതെ മടങ്ങി. മൂന്നാമത്തെ വിമാനം 26ന് വരാനിരിക്കെയാണ് നീക്കം.യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ്. രാജ്യത്തുള്ള ഇന്ത്യക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു.

മൂന്ന് വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഉക്രെയ്ന്‍ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യന്‍ പൗരന്മാരോട് മടങ്ങാന്‍ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it