നിയമസഭാ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2022 ആഗസ്റ്റ് 15 തിങ്കളാഴ്ച നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി. രാജേഷ് ദേശീയ പതാക ഉയർത്തി. നിയമസഭാസമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നഹ്റു, ഡോ.ബി.ആർ. അംബേദ്ക്കർ, കെ.ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ എം.ബി. രാജേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭ സെക്രട്ടറി എ.എം. ബഷീർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പുഷ്പാർച്ചന നടത്തി. തുടർന്ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭ ജീവനക്കാർക്കായി ദേശീയ പതാകകൾ നിർമ്മിക്കുന്നതിന് സംഭാവന നൽകിയ ഫെഡറൽ ബാങ്ക് ജീവനക്കാർ സ്പീക്കറിൽ നിന്നും ദേശീയ പതാക ഏറ്റുവാങ്ങി.
ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് നിഷ കെ. ദാസ് എന്നിവർ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT