Latest News

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പ്രവാസി മലയാളി ഫൗണ്ടേഷന്‍ ആഘോഷിച്ചു

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പ്രവാസി മലയാളി ഫൗണ്ടേഷന്‍ ആഘോഷിച്ചു
X

റിയാദ്: ഭാരതത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനം പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ആന്‍ഡ്രിയ ജോണ്‍സന്റെ ദേശ ഭക്തി ഗാനത്തോട് തുടങ്ങിയ ചടങ്ങില്‍ ട്രഷറര്‍ പ്രെഡിന്‍ അലക്‌സ് ആമുഖം പ്രഭാഷണം നടത്തി. സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കൊസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മജീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈസി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ അഷറഫ് മുഖ്യ അതിഥി ആയിരുന്നു.

നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഭാരവാഹികളായ ഷാജഹാന്‍ ചാവക്കാട്, മുജീബ് കായംകുളം, സലിം വാലില്ലാപ്പുഴ, ജലീല്‍ ആലപ്പുഴ, റിയാസ് അബ്ദുല്ല, ശരീഖ് തൈക്കണ്ടി, നാസര്‍ പൂവാര്‍, ജോര്‍ജ്ജ്, സിമി ജോണ്‍സണ്‍, ജാസ്മിന്‍ റിയാസ്, ഫൗസിയ നിസാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

രാധാകൃഷ്ണന്‍ പാലത്ത്, സിയാദ് വര്‍ക്കല, യാസിര്‍ അലി, കെ ജെ റഷീദ്, സഹീദ് കൊടുവള്ളി, ലത്തീഫ് ശൂരനാട്, ഷാബിന്‍, ആസിയാ ഷാബിന്‍, അനസ് കണ്ണൂര്‍, നിസാം കായംകുളം, നിസാര്‍ ഗുരുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ കമറുദ്ദീന്‍ സ്വാഗതവും നാഷണല്‍ കമ്മിറ്റി അംഗം ബിനു കെ തോമസ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it