Latest News

ലോക കേരളസഭ ബഹിഷ്‌കരിച്ചവര്‍ക്ക് ഇന്‍കാസ് ജന. സെക്രട്ടറിയുടെ അഭിനന്ദനം

യുഎഇയിലെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് ലോക കേരളസഭ പരിപാടികള്‍ ബഹിഷ്‌കരിച്ചത്.

ലോക കേരളസഭ ബഹിഷ്‌കരിച്ചവര്‍ക്ക് ഇന്‍കാസ് ജന. സെക്രട്ടറിയുടെ അഭിനന്ദനം
X

ദുബായ്: പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കോടികള്‍ മുടക്കി ലോക കേരളസഭ സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിച്ചവരെ അഭിനന്ദിച്ച് ഇന്‍കാസ് ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി. യുഎഇയിലെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് ലോക കേരളസഭ പരിപാടികള്‍ ബഹിഷ്‌കരിച്ചത്. ഇത് വെറും പ്രതിഷേധമല്ലെന്നും പ്രവാസികളെ വഞ്ചിക്കുന്ന സര്‍ക്കാരിനോടുളള കനത്ത താക്കീതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രവാസികളുടെ പേരില്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ കൂട്ടധര്‍ണ്ണക്ക് പൂര്‍ണ്ണ പിന്തുണയും പുന്നക്കന്‍ മുഹമ്മദലി പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it