Latest News

വടകര അഴിതയില്‍ കരിങ്കല്‍ഭിത്തി താഴ്ന്നുപോയി; 100ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു

വടകര അഴിതയില്‍ കരിങ്കല്‍ഭിത്തി താഴ്ന്നുപോയി; 100ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു
X

വടകര: വടകര അഴിത മുതല്‍ കുരിയാടി വരെയുള്ള 4 കിലോമീറ്റര്‍ നീളത്തിലുള്ള കരിങ്കല്‍ ഭിത്തി ശക്തമായ തിരയടിച്ചിലില്‍ തകരുകയും താഴ്ന്നു പോവുകയും ചെയ്തു. ഭിത്തിക്ക് പുറത്തേക്ക് തിരയടിച്ച് 100 ഓളം വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി. തീരത്ത് വലിയ തോതില്‍ തെര്‍മോ കോള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.

310 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. അഴിയൂര്‍, ഒഞ്ചിയം, മാടാക്കര ഭാഗങ്ങളിലും ശക്തമായ തിരയടിച്ചിലില്‍ നിരവധി പേര്‍ മാറി താമസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it