Latest News

യുഎഇയില്‍ ഇനി നാടുകടത്തല്‍ ചെലവ് സ്വയം വഹിക്കണം

യുഎഇയില്‍ ഇനി നാടുകടത്തല്‍ ചെലവ് സ്വയം വഹിക്കണം
X

അബൂദബി: യുഎഇയിലെ നാടുകടത്തല്‍ സംവിധാനം പുതുക്കുന്നു. ഇനി മുതല്‍ നാടു കടത്തുന്നവരുടെ ചെലവുകള്‍ സ്വയം വഹിക്കേണ്ടിവരും. ഇതുവരെ സര്‍ക്കാരായിരുന്നു ചെലവ് വഹിച്ചിരുന്നത്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റിയാണ് നിര്‍ണായക തീരുമാനത്തിനുപിന്നില്‍. ഒക്ടോബര്‍ 3 മുതല്‍ പുതിയ താമസ-കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരും.

യാത്രരേഖകള്‍ ഇല്ലാത്തവരെയും നുഴഞ്ഞുകയറ്റക്കാരെയും കേസുകളില്‍ ഉള്‍പ്പെടുന്നവരെയും വിസാകാലാവധി അവസാനിച്ചവരെയുമാണ് സാധാരണ നാടുകടത്തുന്നത്.

നാട് കടത്തുന്നതിന് മുന്നോടിയായി മൂന്ന് മാസം സയമം നല്‍കും. അതിനുമുമ്പ് സ്‌പോണ്‍സറെ കണ്ടെത്തിയാല്‍ രാജ്യത്ത് തുടരാം. നാട് കടത്തുന്നവരുടെ ആശ്രിതവിസക്കാരും പുറത്തുപോകേണ്ടിവരും.

പുതിയ നിയമമനുസരിച്ച് രാജ്യം വിടുന്നവരുടെ ചെലവ് തൊഴിലുടമ നല്‍കണം. തൊഴിലുടമയില്ലാത്തവരുടെ ചെലവ് അതോറിറ്റി വഹിക്കും.

ഉപജീവനമാര്‍ഗം ഇല്ലാതാവുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കും, നാട്കടത്തപ്പെടുന്നവര്‍ക്ക് തിരിച്ചെത്തണമെങ്കില്‍ അതോറിറ്റിയുടെ അനുമതി വേണം, നാട് കടത്തേണ്ടവരെ ഒരു മാസത്തില്‍ കൂടുതല്‍ ജയിലില്‍ പാര്‍പ്പിക്കരുത്, ആ സമയം വരെയുള്ള ചെലവുകള്‍ രാജ്യത്തെത്താന്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ ഉത്തരവാദിത്തമാണ്- തുടങ്ങിയവയാണ് പുതിയ വ്യവസ്ഥകള്‍.

Next Story

RELATED STORIES

Share it