Latest News

പെരിന്തല്‍മണ്ണയില്‍ ഇന്നോവ കാറില്‍ കടത്തിയ 63 ലക്ഷം രൂപയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു

പെരിന്തല്‍മണ്ണയില്‍ ഇന്നോവ കാറില്‍ കടത്തിയ 63 ലക്ഷം രൂപയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു
X

പെരിന്തല്‍മണ്ണ: ഇന്നോവ കാറില്‍ കടത്തിക്കൊണ്ടുവന്ന 63 ലക്ഷം രൂപയുമായി രണ്ടുപേരെ പോലീസ് പിടികൂടി. കോതമംഗലം തലക്കോട് സ്വദേശികളായ തുണ്ടുകണ്ടം സുമേഷ്(40), നെല്ലന്‍കുഴിയില്‍ ബെന്നെറ്റ്(32) എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് തിങ്കളാഴ്ച രാത്രി ജില്ലാ അതിര്‍ത്തിയായ തൂതയില്‍ നടത്തിയ വാഹന പരിശോധനയില്‍ പണം കണ്ടെടുത്തത്. നോട്ടുകള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വാഹനത്തിന്റെ സീറ്റിന് താഴെ മാറ്റിന്റെ അടിയില്‍വച്ച നിലയിലായിരുന്നു.

ജില്ലാ പോലിസ് മേധാവിയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലിസുമായി ചേര്‍ന്നായിരുന്നു പരിശോധന. ഇന്നോവ വാഹനവും കസ്റ്റഡിയിലെടുത്തു.

പിടിച്ചെടുത്ത പണം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കുമെന്നും ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് റിപോര്‍ട്ട് നല്‍കുമെന്നും പോലിസ് അറിയിച്ചു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍ സി. അലവി, എസ്.ഐ. മാരായ സി.കെ. നൗഷാദ്, ഷൈലേഷ്, മോഹന്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Next Story

RELATED STORIES

Share it