Latest News

പത്തനംതിട്ട ജില്ലയില്‍ 17 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ 17 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 17 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നതും, 16 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 3,480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,134 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് നാലു മരണം റിപോര്‍ട്ട് ചെയ്തു.

കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 24 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 37 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,625 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 828 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 789 പേര്‍ ജില്ലയിലും, 39 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 193 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 111 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 63 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 121 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 192 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 55 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 49 പേരും, ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 37 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 821 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 17 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 8940 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1308 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1969 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 105 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 148 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 12,217 പേര്‍ നിരീക്ഷണത്തിലാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

1) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശി (36).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

2) ഏനാത്ത് സ്വദേശിനി മറിയാമ്മ ഡാനിയേല്‍ (72) സെപ്റ്റംബര്‍ ഒന്നിന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു.

3) കുറ്റൂര്‍ സ്വദേശിനി എന്‍.എം. സരസു, (65) സെപ്റ്റംബര്‍ ഒന്നിന് രാവിലെ 7.30-ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു.

4) തിരുമൂലപുരം സ്വദേശിനി (32). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

5) തിരുമൂലപുരം സ്വദേശി (26). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

6) തിരുമൂലപുരം സ്വദേശി (40). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

7) തിരുമൂലപുരം സ്വദേശി (16). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

8) തിരുമൂലപുരം സ്വദേശി (67). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

9) തിരുമൂലപുരം സ്വദേശി (40). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

10) ഉളളന്നൂര്‍ സ്വദേശി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

11) മണ്ണടി സ്വദേശിനി (65). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

12) മുടിയൂര്‍കോണം സ്വദേശിനി (13). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

13) പെരിങ്ങനാട് സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

14) പന്തളം സ്വദേശിനി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

15) മണ്ണടി സ്വദേശി (65). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

16) വയല സ്വദേശിനി (68). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

17) എഴുമറ്റൂര്‍ സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇന്ന് മരിച്ചവര്‍:

(1)ഓഗസ്റ്റ് 31ന് രോഗം സ്ഥിരീകരിച്ച ഏറത്ത്, ചൂരക്കോട് സ്വദേശി രവീന്ദ്രന്‍ (70) സെപ്റ്റംബര്‍ ഒന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ വച്ച് മരണമടഞ്ഞു.

(2)ഓഗസ്റ്റ് 30ന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി കെ.ജെ. ജോസഫ്. (80) സെപ്റ്റംബര്‍ രണ്ടിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

(3) ഏനാത്ത് സ്വദേശിനി മറിയാമ്മ ഡാനിയേല്‍ (72)

(4) കുറ്റൂര്‍ സ്വദേശിനി എന്‍.എം. സരസു, (65)

Next Story

RELATED STORIES

Share it