Latest News

മലപ്പുറം ജില്ലയില്‍ 6,28,513 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 6,28,513 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇതുവരെ 6,28,513 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ചൊവ്വാഴ്ച വരെ 5,04,895 പേര്‍ക്ക് ഒന്നാം ഡോസും 1,23,618 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ നിലവില്‍ വാക്സിന്‍ നല്‍കുന്നത്.

38,827 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 27,743 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 15,831 പേര്‍ക്ക് ഒന്നാം ഡോസും 16,271 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,751 പേര്‍ രണ്ടാം വാക്സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,16,692 പേര്‍ ആദ്യഘട്ട വാക്സിനും 66,853 പേര്‍ രണ്ടാം ഘട്ട വാക്സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it