Latest News

മലപ്പുറം ജില്ലയില്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത് 5,99,046 പേര്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത് 5,99,046 പേര്‍
X

മലപ്പുറം: ജില്ലയില്‍ ഇതുവരെ 5,99,046 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വെള്ളിയാഴ്ച വരെ 4,97,190 പേര്‍ക്ക് ഒന്നാം ഡോസും 1,01,856 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ നിലവില്‍ വാക്സിന്‍ നല്‍കുന്നത്.

38,541 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 26,683 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 15,232 പേര്‍ക്ക് ഒന്നാം ഡോസും 15,608 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,341 പേര്‍ രണ്ടാം വാക്സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,09,872 പേര്‍ ആദ്യഘട്ട വാക്സിനും 47,224 പേര്‍ രണ്ടാം ഘട്ട വാക്സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it