Latest News

കോഴിക്കോട് ജില്ലയില്‍ 3,981 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.68 ശതമാനം

കോഴിക്കോട് ജില്ലയില്‍ 3,981 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.68 ശതമാനം
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 3,981 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3,864 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്. 106 പേരുടെ ഉറവിടം തിരിച്ചറിഞ്ഞു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.68 ശതമാനം രേഖപ്പെടുത്തി.

ഇന്ന് മാത്രം 4,991 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവര്‍ 1,73,205 ആയി. ജില്ലയില്‍ ഇതുവരെ 668 പേര്‍ മരിച്ചിട്ടുണ്ട്.

ഇന്ന് 15,120 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 27.68 ശതമാനം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ജില്ലയില്‍ 19,18,857 സാംപിളുകള്‍ പരിശോധനക്കയച്ചു. 226092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് കോര്‍പറേഷന്‍, വടകര മുനിസിപ്പാലിറ്റി, മണിയൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it