Big stories

കര്‍ണാടകയില്‍ 'അജ്ഞാതര്‍' ക്രിസ്ത്യന്‍ പളളിയിലെ കുരിശ് തകര്‍ത്ത് കാവിപ്പതാകയും ഹനുമാന്‍ ചിത്രവും സ്ഥാപിച്ചു

കര്‍ണാടകയില്‍ അജ്ഞാതര്‍ ക്രിസ്ത്യന്‍ പളളിയിലെ കുരിശ് തകര്‍ത്ത് കാവിപ്പതാകയും ഹനുമാന്‍ ചിത്രവും സ്ഥാപിച്ചു
X

മെംഗളൂരു: കര്‍ണാടകയിലെ പെരാഡ്കയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന 'അജ്ഞാതര്‍' കുരിശ് തകര്‍ത്ത് കാവിപ്പതാക സ്ഥാപിച്ചു. പള്ളിവികാരിയുടെ പരാതിയില്‍ കടാബ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അസംബ്ലി ഓഫ് ഗോഡ് പെരഡ്ക പള്ളിയിലെ വികാരിയായ ഫാദര്‍ ജോസ് വര്‍ഗീസ് ആണ് പരാതിക്കാരന്‍. മെയ് ഒന്നാം തിയ്യതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കാവിപ്പതാകക്കുപുറമെ ഒരു ഹനുമാന്റെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.

വൈദ്യുതി മീറ്റര്‍, വാട്ടര്‍പമ്പ്, പൈപ്പ് എന്നിവയും കേടുവരുത്തി. കൂടാതെ പ്രാര്‍ത്ഥനാഹാളിലെ വിവിധ രേഖകളും നശിപ്പിച്ചു.

448, 295എ, 427, 379 എന്നീ വകുപ്പുപ്രകാരമാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it