Latest News

കര്‍ണാടകയില്‍, നിര്‍ത്തിവച്ചിരുന്ന ബൈക്ക് ടാക്‌സി സര്‍വീസ് പുനരാരംഭിച്ചു

കര്‍ണാടകയില്‍, നിര്‍ത്തിവച്ചിരുന്ന ബൈക്ക് ടാക്‌സി സര്‍വീസ് പുനരാരംഭിച്ചു
X

ബെംഗളൂരു: കഴിഞ്ഞ രണ്ട് മാസമായി നിര്‍ത്തിവച്ചിരുന്ന ബൈക്ക് ടാക്‌സികള്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിച്ച് കര്‍ണാടക. ഉബര്‍, റാപ്പിഡോ കമ്പനികള്‍ ആപ്പ് വഴിയാണ് സര്‍വീസ് പുനരാരംഭിച്ചത്.സുരക്ഷാ കാരണങ്ങളാല്‍ ജൂണ്‍ 16 മുതല്‍ നിര്‍ത്തിവച്ച സേവനം ഹൈക്കോടതിയുടെ നിര്‍േദശപ്രകാരം പുനരാരംഭിച്ചത്.

ബൈക്ക് ടാക്‌സി ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ സര്‍ക്കാരിനോട് യാത്രക്കാരുടെ ഉപജീവനത്തെ ബാധിക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബൈക്ക് ടാക്‌സി സര്‍വീസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് ആപ്പ് അധിഷ്ഠിത സേവന ദാതാക്കള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബൈക്ക് ടാക്‌സികള്‍ക്കായി ഒരു നയരൂപീകരണം നടത്താന്‍ ഹൈക്കോടതി ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും വാദം കേള്‍ക്കല്‍ സെപ്റ്റംബര്‍ 22 ലേക്ക് മാറ്റുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഇന്ന് മുതല്‍ ബൈക്ക് ടാക്‌സി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ മാത്രം 1.20 ലക്ഷം ബൈക്കുകള്‍ ബൈക്ക് ടാക്‌സി സര്‍വീസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം 6 ലക്ഷത്തിലധികം യാത്രക്കാര്‍ ഉപജീവനത്തിനായി ബൈക്ക് ടാക്‌സികളെ ആശ്രയിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it