Latest News

കണ്ണൂരിലും വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകര്‍ക്ക് പാദപൂജ

കണ്ണൂരിലും വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകര്‍ക്ക് പാദപൂജ
X

കണ്ണൂര്‍: കാസര്‍ഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തിനു പിന്നാലെ കണ്ണൂരിലും സമാന സംഭവം ആവര്‍ത്തിച്ച് സ്‌കൂള്‍ അധികൃതര്‍. ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ചത്. വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിക്കുകയും ചെയ്തു.

കാസര്‍ഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിശദീകരണം തേടിയിരുന്നു. മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിപ്പിച്ചു എന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ആചാരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസംകൊണ്ട് ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചോര്‍ത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it