Latest News

ഇടുക്കിയില്‍ മൂന്ന് പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി

ഇടുക്കിയില്‍ മൂന്ന് പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി
X

കട്ടപ്പന: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആലക്കോട് ഗ്രാമപഞ്ചായത്തിലെ 1, 2 വാര്‍ഡുകളും, 3-ാം വാര്‍ഡിലെ ഉപ്പുകുളം തൈക്കാവ് മുതല്‍ ചിലവ് ഭാഗം വരെയും കണ്ടെയ്മെന്റ് സോണായി വിജ്ഞാപനം ചെയ്തു. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

1. വണ്ണപ്പുറം - 1, 17 വാര്‍ഡുകള്‍

2. ഇടവെട്ടി - 1, 11, 12, 13 വാര്‍ഡുകള്‍

മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

വാഴത്തോപ്പ് - 10-ാം വാര്‍ഡിലെ ചെറുതോണി പോസ്റ്റോഫീസ് കോളനി, ചെറുതോണി മാതാ ബേക്കറി

വണ്ണപ്പുറം - 4

മൂന്നാര്‍ - 19

കരിങ്കുന്നം - 1, 7, 8, 9, 10, 11, 12, 13

ഇടവെട്ടി - 2-ാംവാര്‍ഡിലെ തൊണ്ടിക്കുഴി ഭാഗം

ഏലപ്പാറ - 6, 7, 11, 12, 13

ശാന്തന്‍പാറ - 4, 5, 6, 10 11, 12, 13

പീരുമേട് - 2, 6, 7, 10, 11, 12

രാജകുമാരി - 5, 6, 11

ദേവികുളം - 15

നെടുങ്കണ്ടം - 10, 11, 12

കരുണാപുരം - 1, 2, 3

പാമ്പാടുംപാറ - 4

ചക്കുപള്ളം - 11

ഉപ്പുതറ - 16

കുമളി - 7, 8, 9, 12

Next Story

RELATED STORIES

Share it