Latest News

ഹരിയാനയില്‍ 200 ഏക്കര്‍ കൃഷിഭൂമി കത്തിനശിച്ചു

ഹരിയാനയില്‍ 200 ഏക്കര്‍ കൃഷിഭൂമി കത്തിനശിച്ചു
X

കര്‍ണല്‍: ഹരിയാന കര്‍ണല്‍ ജില്ലയില്‍ കച്ഛാവ ഗ്രാമത്തില്‍ കൃഷിഭൂമിക്ക് തീപിടിച്ചു. ഗോതമ്പ് പാടത്തിനാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ വിള അപ്പാടെ കത്തിനശിച്ചു.

വിളവെടുപ്പിനുവേണ്ടി കൊണ്ടുവന്ന യന്ത്രത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കര്‍ഷകര്‍ അറിയിച്ചു.

ഫിറോസ്പൂര്‍ ഗ്രാമത്തിലാണ് തീ ആദ്യം കണ്ടത്. താമസിയാതെ അഞ്ച് കിലോമീറ്റര്‍ അകലേക്ക് പടര്‍ന്നുപിടിച്ചു. അഗ്നിശമന സേനയുടെ സഹായമില്ലാതെ തീ നിയന്ത്രിക്കുക സാധ്യമായിരുന്നില്ല. 200 ഏക്കര്‍ ഭൂമി ഒറ്റയടിക്ക് കത്തിക്കരിഞ്ഞു. തീപിടിത്തത്തില്‍ കര്‍ഷകര്‍ക്ക് സര്‍വ്വതും നഷ്ടപ്പെട്ടു.

അഗ്നിശമന യന്ത്രം എത്താന്‍ താമസിച്ചു. എങ്കിലും വന്നശേഷം ഒരു മണിക്കൂറിനുളളില്‍ തീ അണച്ചു.

Next Story

RELATED STORIES

Share it