Latest News

ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനു താഴെ

ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനു താഴെ
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി ബാധിച്ച ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനു താഴെയായി. മാര്‍ച്ച് 19നു ശേഷം പോസിറ്റിവിറ്റി നിരക്ക് താഴുന്നത് ഇതാദ്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 648 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

നിരവില്‍ സംസ്ഥാനത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.99 ശതമാനമാണ്. ഇതുവരെ ഡല്‍ഹിയില്‍ 14,26,240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 86 പേര്‍ മരിച്ചു. മരണം നൂറിനു താഴെയെത്തുന്നത് ഇത് രണ്ടാം ദിവസമാണ്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 24,237 പേര്‍ മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,622 പേരാണ് കൊവിഡ് മുക്തരായത്. ആകെ രോഗമുക്തരുടെ എണ്ണം 13,90,963 ആയിട്ടുണ്ട്.

വിവിധ ആശുപത്രികളിലായി 11,040 പേര്‍ ചികില്‍സ തേടുന്നുണ്ട്.

കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയിരിക്കുകയാണ്. ഈ സമയത്തും ഉദ്പാദന, നിര്‍മാണ യൂനിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it