Latest News

'സാങ്കല്‍പ്പികപ്രളയഭീഷണി:' മാളയില്‍ ട്രഷറി അനധികൃതമായി അടച്ചതായി പരാതി

സാങ്കല്‍പ്പികപ്രളയഭീഷണി: മാളയില്‍ ട്രഷറി അനധികൃതമായി അടച്ചതായി പരാതി
X

മാള: ട്രഷറി ജീവനക്കാരുടെ സാങ്കല്‍പിക പ്രളയഭീഷണിയെ തുടര്‍ന്ന് മാള സബ്ട്രഷറി അടച്ചു. നിരവധി പ്രായം ചെന്നവരും മറ്റും പെന്‍ഷന്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ തിരിച്ചുപോയി. കാല വര്‍ഷത്തിന്റെ പ്രതികൂല സാഹചര്യത്തില്‍ പ്രളയഭീഷണി ഒഴിവാക്കാനായി ഈമാസം 10 മുതല്‍ താല്‍ക്കാലികമായി സബ്ട്രഷറിയുടെ പ്രവര്‍ത്തനം ഇരിങ്ങാലക്കുട ജില്ലാ ട്രഷറിയിലേയ്ക്ക് മാറ്റിയെന്നാണ് ട്രഷറി ഓഫീസര്‍ പറയുന്ന വിശദീകരണം. എന്നാല്‍ നിലവില്‍ ഒരു പ്രളയഭീഷണിയുമില്ലാതെ ട്രഷറി അടച്ചത് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെന്‍ഷനേഴ്‌സ് ആരോപിക്കുന്നു.

വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഈ വിഷയത്തില്‍ ഇടപെടുകയും അനാവശ്യമായി ട്രഷറി അടച്ചിട്ടതില്‍ ജില്ലാ ട്രഷറി ഓഫീസറോട് വിശദീകരണം ആവശ്യപ്പെടുകയുമുണ്ടായി. ഇതിനിടെ ട്രഷറി ജീവനക്കാരുടെ സാങ്കല്‍പിക പ്രളയഭീഷണിയെ തുടര്‍ന്ന് മാള സബ്ട്രഷറി അടച്ച സംഭത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ മേല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. പൊതുപ്രവര്‍ത്തകന്‍ ഷാന്റി ജോസഫ് തട്ടകത്താണ് പരാതി നല്‍കിയത്.

നിരവധി പ്രായം ചെന്നവരും മറ്റും പെന്‍ഷന്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെന്നും അനാവശ്യമായി ജനങ്ങളില്‍ അനാവശ്യ പ്രളയഭീതി സ്യഷ്ടിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it