Latest News

ഒരാഴ്ച്ചത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ

ഒരാഴ്ച്ചത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ
X

കോഴിക്കോട്: കൊവിഡ് നിയന്തിക്കാന്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് ഐഎംഎ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേല്‍ തുടരുന്നതിനാല്‍ ലോക്ഡൗണ്‍ ആവശ്യമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ പറഞ്ഞു.


സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായി നിരോധിക്കണമെന്നും വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റിലൂടെ പുറത്തുവരുന്നതിനേക്കാള്‍ അത്രയോ അധികം രോഗബാധിതരുണ്ടാകുമെന്നും ഐഎംഎ പറഞ്ഞു.




Next Story

RELATED STORIES

Share it