Latest News

കേരള യുണൈറ്റഡ് പരിശീലനം എടവണ്ണയില്‍ ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്യും

കേരള യുണൈറ്റഡ് പരിശീലനം എടവണ്ണയില്‍ ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്യും
X

മലപ്പുറം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബ് കേരള യുണൈറ്റഡ് ടീം പരിശീലനം വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ എട്ടു മണിക്ക് സീതിഹാജി സ്‌റ്റേഡിയത്തിലാണ് തുടക്കം. അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ അന്താരാഷ്ട്രാ താരവുമായ ഐ.എം വിജയന്‍ ചടങ്ങ് ഫുട്‌ബോള്‍ കിക്ക് ചെയ്ത് തുടക്കമിടും. ടീമിന്റെ പരിശീലനം കേരള യുണൈറ്റഡ് എഫ്‌സിയുടെ ക്യാപ്റ്റനും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവുമായ അര്‍ജുന്‍ ജയരാജിന് മുന്‍ കേരള ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ ജഴ്‌സി നല്‍കുന്നതോടെ ടീമിന്റെ പ്രയാണത്തിന് തുടക്കമാവും.

ചടങ്ങില്‍ എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം സുധീര്‍കുമാര്‍, ക്ലബ്ബ ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന് കേരള യുണൈറ്റഡിന് പുറമെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്, ബെല്‍ജിയം ലീഗിലെ ബിര്‍ ഷോട്ട്, യു.എ.ഇയിലെ അല്‍ഹിലാല്‍ യുണൈറ്റഡും ലോക ഫുട്‌ബോള്‍ രംഗത്തുണ്ട്.

Next Story

RELATED STORIES

Share it