Latest News

'മരിക്കാന്‍ പോകുന്നു'; അമ്മയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം

മരിക്കാന്‍ പോകുന്നു; അമ്മയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം
X

കാസര്‍കോട്: പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ നന്ദന (21) യെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 26ന് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയിലേയ്ക്ക് വിവാഹം കഴിച്ചാണ് നന്ദന ഭര്‍ത്താവ് രഞ്‌ജേഷിനൊപ്പം താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടില്‍ പീഡനത്തിന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലിസ് വ്യക്തമാക്കി.

ജീവന്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് മരിക്കാന്‍ പോകുന്നു എന്ന സന്ദേശം നന്ദന അമ്മയ്ക്ക് അയച്ചിരുന്നു. ഉടനെ അമ്മ രഞ്‌ജേഷിനെ വിളിച്ചെങ്കിലും, അന്ന് അദ്ദേഹം വീട്ടിലില്ലായിരുന്നു. വീട്ടുകാര്‍ മുറി തുറന്നപ്പോള്‍ നന്ദനയെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പോലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it